ഡര്‍ബന്‍: ബംഗ്ലാദേശിനെതിരെ ഹൈദരാബാദില്‍ നിര്‍ത്തിയിടത്ത് നിന്ന് തുടങ്ങുകയായിരുന്നു മലയാളി താരം സഞ്ജു വി സാംസണ്‍. ഡര്‍ബനിലെ കിംഗ്‌സമേഡ് സ്റ്റേഡിയത്തില്‍ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനത്തിലൂടെയാണ് താരം അര്‍ദ്ധ സെഞ്ച്വറി തികച്ച് ബാറ്റിംഗ് തുടരുന്നത്. തുടക്കം മുതല്‍ തന്നെ ആക്രമിച്ച് കളിച്ച താരം 27 പന്തുകളില്‍ നിന്നാണ് അര്‍ദ്ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. നാല് ഫോറും അഞ്ച് സിക്‌സറുകളുമാണ് തിരുവനന്തപുരത്തുകാരന്റെ ബാറ്റില്‍ നിന്ന് ഗ്രൗണ്ടിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഒഴുകിയത്.
സ്പിന്നര്‍മാര്‍ക്കും പേസര്‍മാര്‍ക്കുമെതിരെ ഒരുപോലെ മികവ് കാണിക്കുന്ന താരമാണെന്ന് ഒരിക്കല്‍ക്കൂടി തെളിയിക്കുന്ന പ്രകടനാണ് സഞ്ജു പുറത്തെടുത്തത്. ഇതിന് മുമ്പ് കളിച്ച മത്സരത്തില്‍ സെഞ്ച്വറി നേടിയാണ് താരം പുറത്തായത്.
11 ഓവര്‍ പിന്നിടുമ്പോള്‍ 111ന് രണ്ട് എന്ന സ്‌കോറിലാണ് ഇന്ത്യ. സഞ്ജു സാംസണ്‍ 70*(38), തിലക് വര്‍മ്മ 7*(4) എന്നിവരാണ് ക്രീസില്‍. അഭിഷേക് ശര്‍മ്മ 7(8), ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് 21*(17) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |