അടിമാലി : ഇരുമ്പുപാലം ഒഴുവത്തടത്ത് വാക്ക് തർക്കം മൂലമുണ്ടായ പ്രകോപനത്തെ തുടർന്ന് ഒരാൾക്ക് വെട്ടേറ്റു. വാളറ ചേലപ്പുറത്ത്തടത്തിൽ ജോസഫ് മാത്യുവിനാണ്(30) വെട്ടേറ്റത്. തലക്കും കൈക്കും ഗുരുതരമായി പരിക്കേറ്റ ഇയാളെ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ച ശേഷം വിദഗ്ദ്ധ ചികിത്സക്കായി കൊണ്ടുപോയി. ഇന്നലെ വൈകുന്നേരത്തോടെ ആയിരുന്നു സംഭവം. വാക്ക് തർക്കത്തെ തുടർന്നുണ്ടായ പ്രകോപനത്തെ തുടർന്നാണ് ജോസഫ് മാത്യുവിന് വെട്ടേറ്റതെന്നാണ് പൊലീസ് നൽകുന്ന വിവരം.
മൂന്ന് പേരായിരുന്നു ഈ സമയം സ്ഥലത്തുണ്ടായിരുന്നത്. റോഡിലും പരിസരത്തുമായി വച്ചുണ്ടായ ആക്രമണത്തിൽ ജോസഫിന്റെ തലക്കും കൈക്കും വെട്ടേറ്റു. വാക്കത്തി ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നാണ് ലഭിക്കുന്ന വിവരം.
വെട്ടേറ്റ ജോസഫ് മാത്യുവിനെ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയതിനു ശേഷം തലക്കും കൈക്കും ഗുരുതര പരിക്കേറ്റതിനാൽ വിദഗ്ദ്ധ ചികിത്സക്കായി കൊണ്ടുപോയി. സംഭവത്തിൽ അടിമാലി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആക്രമണം നടത്തിയ ആളെക്കുറിച്ച് പൊലീസിന് വ്യക്തമായ സൂചന ലഭിച്ചതായാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |