നെടുങ്കണ്ടം: മാവടി ശ്രീവാസവ ദേവി ക്ഷേത്രത്തിന്റെ ഭണ്ഡാരവും ഓഫീസ് മുറിയുടെ കതകും കുത്തിത്തുറന്ന് 33,000 രൂപ മോഷ്ടിച്ചു. പൂജകൾക്ക് ശേഷം വ്യാഴാഴ്ച വൈകിട്ട് ഏഴരയോടെ ക്ഷേത്രം അടച്ച പൂജാരി ഇന്നലെ രാവിലെ അഞ്ചരയ്ക്ക് നട തുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. ഭണ്ഡാരവും ക്ഷേത്രത്തിന്റെ ഓഫീസും ആയുധം ഉപയോഗിച്ച് കതകും കുത്തിതുറന്ന നിലയിലായിരുന്നു. ഭണ്ഡാരത്തിൽ നിന്ന് മുപ്പതിനായിരത്തോളം രൂപയും ഓഫീസിലെ മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന മൂവായിരം രൂപയും അപഹരിക്കപ്പെട്ടെന്ന് ക്ഷേത്രം ഭാരവാഹികൾ പറയുന്നു. ആറു മാസം മുമ്പായിരുന്നു ഉത്സവം. ഇതിന് ശേഷം ഭണ്ഡാരം തുറന്നിട്ടില്ല. നെടുങ്കണ്ടം സി.ഐ ജെർലിൻ വി. സ്‌കറിയയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അന്വേഷണം തുടങ്ങി. ഡോഗ് സ്‌ക്വാഡ്, ഫോറൻസിക് വിദഗ്ദദ്ധർ, വിലരടയാള വിദഗ്ദ്ധർ എന്നിവർ സ്ഥലത്തെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |