ആലപ്പുഴ: ആലപ്പുഴ ജനറൽ ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ മർദ്ദിച്ച സംഭവത്തിലെ പ്രതി നെടുമുടി പൂപ്പള്ളി പത്തിൽചിറ വീട്ടിൽ രഞ്ജിത്ത് (37) അറസ്റ്റിലായി. വ്യാഴാഴ്ച്ച് രാത്രി 11 മണിയോടെ കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് പരിസരത്ത് മദ്യപിച്ച് യാത്രക്കാർക്ക് ശല്യമുണ്ടാക്കുന്നവിധം അടിയുണ്ടാക്കിയതിന് പൊലീസ് പിടികൂടിയ പ്രതിയെ വൈദ്യ പരിശോധനയ്ക്കാണ് ജനറൽ ആശുപത്രിയിലെത്തിച്ചത്. രോഗികൾക്കും ജീവനക്കാർക്കും ബുദ്ധിമുട്ട് ഉണ്ടാകുന്ന തരത്തിൽ ബഹളംവച്ചപ്പോൾ അത് വിലക്കിയതിനാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന സൗത്ത് പൊലീസ് സ്റ്റേഷൻ സി.പി.ഒ അനുരാഗിനെ അസഭ്യം പറഞ്ഞ് ഉപദ്രവിച്ചത്. ആക്രമണത്തിൽ അനുരാഗിന്റെ ഇടതുകൈവിരലിന് പരിക്കേറ്റിരുന്നു. തുടർന്ന് സൗത്ത് പൊലീസ് കേസ്സെടുക്കുകയായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |