1355 നഴ്സിംഗ് ഓഫീസർ ഒഴിവുകൾ
ഡൽഹിയിൽ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസിലും കേന്ദ്രസർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന മറ്റ് നാല് ആശുപത്രികളിലുമായി 1355 നഴ്സിംഗ് ഓഫീസർമാരെ നിയമിക്കുന്നു. പൊതു തിരഞ്ഞെടുപ്പിലൂടെയാണ് ഒഴിവുകൾ നികത്തുക.
ഒഴിവുകൾ: ഡൽഹി എയിംസ്- 503 (ജനറൽ 282, എസ്.സി.66, എസ്.ടി. 32, ഒ.ബി.സി.123)ഡോ. റാം മനോഹർ ലോഹ്യ ഹോസ്പിറ്റൽ -524 (ജനറൽ 233, എസ്.സി.70, എസ്.ടി. 38, ഒ.ബി.സി. 135, ഇ.ഡബ്ല്യു.എസ്. 48)സഫ്ദർജങ് ഹോസ്പിറ്റൽ -194 (ജനറൽ 110, എസ്.സി.27, എസ്.ടി. 11, ഒ.ബി.സി. 27, ഇ.ഡബ്ല്യു.എസ്. 19)ലേഡി ഹാർഡിഞ്ജ് മെഡിക്കൽ കോളേജ് ല്ക്ക സുചേതാ കൃപലാനി ഹോസ്പിറ്റൽ - 103 (ജനറൽ 27, എസ്.സി.17, എസ്.ടി. 08, ഒ.ബി.സി. 45, ഇ.ഡബ്ല്യു.എസ്. 06) കലാവതി ശരൺ ചിൽഡ്രൻസ് ഹോസ്പിറ്റൽ - 31 (എസ്.സി.13, ഒ.ബി.സി. 03, ഇ.ഡബ്ല്യു.എസ്. 15). യോഗ്യത: നഴ്സിംഗിൽ ബി.എസ്സി. (ഓണേഴ്സ്). അല്ലെങ്കിൽ ബി.എസ്സി. നഴ്സിങ് റെഗുലർ കോഴ്സ്. അല്ലെങ്കിൽ പോസ്റ്റ് ബേസിക് ബി.എസ്സി. നഴ്സിങ്. 2. സ്റ്റേറ്റ്/ ഇന്ത്യൻ നഴ്സിങ് കൗൺസിലിൽ നഴ്സ് അല്ലെങ്കിൽ നഴ്സ് ആൻഡ് മിഡ്വൈഫ് രജിസ്ട്രേഷൻ.അല്ലെങ്കിൽ ജനറൽ നഴ്സിംഗ് ആൻഡ് മിഡ്വൈഫറിയിൽ ഡിപ്ലോമ. സ്റ്റേറ്റ്/ ഇന്ത്യൻ നഴ്സിംഗ് കൗൺസിലിൽ നഴ്സ് അല്ലെങ്കിൽ നഴ്സ് ആൻഡ് മിഡ്വൈഫ് രജിസ്ട്രേഷൻ. കുറഞ്ഞത് 50 കിടക്കകളെങ്കിലുമുള്ള ആശുപത്രിയിൽ രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.ശമ്പളം: 9300-34800 രൂപ. ഗ്രേഡ് പേ 4600 രൂപ. അപേക്ഷാ ഫീസ്: ജനറൽ/ ഒ.ബി.സി. വിഭാഗക്കാർക്ക് 1500 രൂപയും എസ്.സി., എസ്.ടി., ഇ.ഡബ്ല്യു.എസ്. വിഭാഗക്കാർക്ക് 1200 രൂപയുമാണ് അപേക്ഷാ ഫീസ്. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. www.aiimsexams.org ,rmlh.nic.in , www.vmmc-sjh.nic.in , www.lhmc.hosp.gov.in തുടങ്ങിയ വെബ്സൈറ്റുകളിൽ വിജ്ഞാപനവും അപേക്ഷിക്കുന്നതിനുള്ള ലിങ്കും ലഭ്യമാണ്. ഫോട്ടോയും ഒപ്പും സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യണം.
ഓൺലൈൻ പരീക്ഷയിലൂടെയായിരിക്കും തിരഞ്ഞെടുപ്പ്. സെപ്തംബർ 15-നാണ് പരീക്ഷ . രാജ്യത്തെ പ്രധാന നഗരങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങളൊരുക്കും.കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റിൽ നൽകിയിട്ടുള്ള വിശദമായ വിജ്ഞാപനം കാണുക.
പത്താംക്ലാസുകാർക്ക് സെക്രട്ടേറിയറ്റ് ഓഫീസ് അറ്റൻഡന്റ് ആകാം
ഗവൺമെന്റ് സെക്രട്ടേറിയറ്റ്, കേരള പി,എസ്.സി., ലോക്കൽ ഫണ്ട് ഓഡിറ്റ്, നിയമസഭാ സെക്രട്ടേറിയേറ്റ് എന്നിവിടങ്ങളിലെ ഓഫീസ് അറ്റൻഡന്റ് തസ്തികയിലെ ഒഴിവുകളിലേക്ക് പി.എസ്.സി അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി/ തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കാറ്റഗറി നമ്പർ 89/2019.പ്രായം: 18 - 36. ഉദ്യോഗാർത്ഥികൾ 02.01.1983നും 01.01.2001നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ). സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃത ഇളവ് ലഭിക്കും.ശമ്പളം: 16500 - 35700 രൂപ ഒഴിവുകളുടെ എണ്ണം: 64 അപേക്ഷ: പി.എസ്.സിയുടെഒറ്റത്തവണ രജിസ്ട്രേഷൻ പ്രൊഫൈൽ വഴി ഓൺലൈനായി അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക് www.keralapsc.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്ഞാപനം കാണുക. ഓൺലൈനായി അപേക്ഷിക്കാനുള്ളഅവസാന തീയതി - ആഗസ്റ്റ് 29
ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ബാങ്കിംഗ് പേഴ്സണൽ സെലക്ഷനിൽ
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്സണൽ സെലക്ഷനിൽ അസോസിയറ്റ് പ്രൊഫസർ, അസി. പ്രൊഫസർ, ഒഴിവുണ്ട്. യോഗ്യത അസോസിയറ്റ് പ്രൊഫസർ, അസി. പ്രൊഫസർ പിഎച്ച്ഡി, 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം. പ്രായം അസോ. പ്രൊഫസർ 42‐50. അസി. പ്രൊഫസർ 35‐45. ഇൻഡസ്ട്രിയൽ സൈക്കോളജി, ഓർഗനൈസേഷണൽ സൈക്കോളജി, എഡ്യുക്കേഷണൽ മെഷർമെന്റ്, സൈക്കോളജിക്കൽ മെഷർമെന്റ്, എച്ച്ആർ വിഷയങ്ങളിലാണ് ഒഴിവ്. ഡിജിഎം ലീഗൽ/ഐആർ (കരാർ നിയമനം) യോഗ്യത നിയമബിരുദം. പൊതുമേഖലാ ബാങ്ക്, കേന്ദ്രസർക്കാർ സ്ഥാപനങ്ങൾ തുടങ്ങിയവയിൽ ലീഗൽ/ഐആർ വിഭാഗങ്ങളിൽ 10 വർഷത്തെ പരിചയം. ഉയർന്ന പ്രായം 62. 2019 ആഗസ്ത് ഒന്നിനെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. നിശ്ചിത മാതൃകയിലുള്ള അപേക്ഷ പൂരിപ്പിച്ച് അനുബന്ധരേഖകൾ സഹിതം The Head (Administration) Institute of Banking Personnel Selection, IBPS House, Plot No.166, 90 ft DP Road, Off Western Express Highway, Kandivali (East),Mumbai 400 101 എന്ന വിലാസത്തിൽ ആഗസ്ത് 28നകം ലഭിക്കണം. വിശദവിവരത്തിനും അപേക്ഷയുടെ മാതൃകയ്ക്കും https://www.ibps.in
സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേ 313 അപ്രന്റിസ്
സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേയുടെ നാഗ്പൂർ ഡിവിഷനിൽ അപ്രന്റിസ് 313 ഒഴിവുണ്ട്. ഫിറ്റർ, കാർപന്റർ, വെൽഡർ, പിഎഎസ്എസ്എ/സിഒപിഎ, ഇലക്ട്രീഷ്യൻ, സ്റ്റെനോഗ്രാഫർ(ഇംഗ്ലീഷ്)/സെക്രട്ടേറിയൽ അസി. പ്ലംബർ, പെയിന്റർ, വയർമാൻ, ഇലക്ട്രോണിക്സ് മെക്കാനിക്, പവർ മെക്കാനിക്സ്, മെക്കാനിക് മെഷീൻ ടൂൾ മെയിന്റനൻസ്, ഡീസൽ മെക്കാനിക്, അപ്ഹോൾസ്റ്ററർ(ട്രിമ്മർ), ബെയറർ ട്രേഡുകളിലാണ് ഒഴിവ്.യോഗ്യത 50 ശതമാനം മാർക്കോടെ പത്താം ക്ലാസ്സ് ജയിക്കണം, ബന്ധപ്പെട്ട വിഭാഗത്തിൽ നാഷണൽ ട്രേഡ് സർടിഫിക്കറ്റ് . പ്രായം 15‐24. secr.indianrailways.gov.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ആഗസ്റ്റ് 29.
എൽ.ഐ.സി ഹൗസിംഗ് ഫിനാൻസ് ലിമിറ്റഡിൽ
എൽ.ഐ.സി ഹൗസിംഗ് ഫിനാൻസ് ലിമിറ്റഡിൽ വിവിധ റീജിയണുകളിൽ അസിസ്റ്റന്റ്സ്, അസോസിയറ്റ്സ്, അസി. മാനേജേഴ്സ് തസ്തികകളിലാണ് ഒഴിവ്. ആകെ 300 ഒഴിവുണ്ട്. ഒരാൾക്ക് ഒരു തസ്തികയിലേ അപേക്ഷിക്കാനാകൂ. കേരളം, പുതുച്ചേരി, തമിഴ്നാട് എന്നിവയുൾപ്പെടുന്നതാണ് സതേൺ റീജിയൺ. പ്രായം 21‐28. 2019 ജനുവരി ഒന്നിനെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.
യോഗ്യത അസിസ്റ്റന്റ്സ് 55 ശതമാനം മാർക്കോടെ ബിരുദം, അസോസിയറ്റ്സ് 60 ശതമാനത്തോടെ ബിരുദം, സിഎ ഇന്റർ. അസി. മാനേജർ 60 ശതമാനത്തോടെ ബിരുദം, ദ്വിവത്സര എംബിഎ/ എംഎംഎസ്/ പിജിഡിബിഎ/ പിജിഡിബിഎം/ പിജിപിഎം/ പിജിബിഎം ഓൺലൈൻ പരീക്ഷ, ഇന്റർവ്യു എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. ഓൺലൈൻ ഒബ്ജക്ടീവ് പരീക്ഷയിൽ ഇംഗ്ലീഷ് ഭാഷ, ലോജിക്കൽ റീസണിംഗ്, ജനറൽ അവയർനസ്, ന്യൂമറിക്കൽ എബിലിറ്റി, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ് എന്നിവയിൽ 200 മാർക്കിന്റെ ചോദ്യങ്ങളാണുണ്ടാവുക.
ആകെ പരീക്ഷാസമയം രണ്ട് മണിക്കൂർ.www.lichousing.com വഴി ഓൺലൈൻ രജിസ്ട്രേഷൻ തുടങ്ങി. അവസാന തീയതി ആഗസ്ത് 26.