വിഴിഞ്ഞം: 9കിലോഗ്രാം കഞ്ചാവുമായി രണ്ടുപേരെ എക്സൈസ് പിടികൂടി. വിഴിഞ്ഞം കരിമ്പള്ളിക്കര സ്വദേശി അജീഷ് (33), പൂന്തുറ ടി.സി 46/809-ാം നമ്പർ വീട്ടിൽ ഫിറോസ് (36) ഖാൻ എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ഇന്നലെ വൈകിട്ട് 4.20 ഓടെ നെയ്യാറ്റിൻകര എക്സൈസ് റെയിഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്‌ടർ ജെ. എസ്.പ്രശാന്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. കോവളം കാരോട് ബൈപ്പാസിന്റെ സർവീസ് റോഡിൽ വച്ച് പ്രതികൾ സഞ്ചരിച്ച ഓട്ടോറിക്ഷയിൽ നിന്നും 3കിലോ കഞ്ചാവ് പിടികൂടുകയായിരുന്നു. ഇവരിൽ നിന്നും ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഒന്നാം പ്രതി അജീഷിന്റെ പൂന്തുറ മാണിക്യം വിളാകത്തെ വാടകവീട്ടിൽ നിന്ന് 6കിലോ കഞ്ചാവും കണ്ടെത്തി. വിപണിയിൽ നാല് ലക്ഷത്തോളം രൂപ വിലവരുന്ന കഞ്ചാവാണ് കണ്ടെടുത്തതെന്ന് അധികൃതർ പറഞ്ഞു. അസ്സിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്‌ടർ(ഗ്രേഡ്)മാരായ കെ.രജികുമാർ,ജി. സുനിൽരാജ്, സി.ഇ.ഒ മാരായ അനീഷ്. എസ്.എസ്,ലാൽകൃഷ്‌ണ.യു. കെ,പ്രസന്നൻ,വനിതാ സിവിൽ എക്സൈസ് ഓഫീസർ പി.ശാലിനി എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |