തിരുവനന്തപുരം: സംസ്ഥാന ജലഗതാഗത വകുപ്പിൽ കൂലി വർക്കർ (കാറ്റഗറി നമ്പർ 493/2022, 734/2023) തസ്തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവർക്ക് തിരുവനന്തപുരം ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ 12 ന് പ്രായോഗിക പരീക്ഷ (നീന്തൽ പരീക്ഷ) നടത്തും. ഫോൺ: 0471 2546440.
ഒ.എം.ആർ പരീക്ഷ
വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ ഇൻ ഡിജിറ്റൽ ഫോട്ടോഗ്രാഫർ (കാറ്റഗറി നമ്പർ 650/2023) തസ്തികയുടെ മാറ്റിവച്ച ഒ.എം.ആർ പരീക്ഷ 18 ന് രാവിലെ 7.15 മുതൽ 9.15 വരെ നടത്തും.
അർഹതാ നിർണ്ണയ പരീക്ഷ
സർക്കാർ സർവീസിലെ വിവിധ വകുപ്പുകളിലെയും പ്രൈവറ്റ് കോളേജുകൾ, പ്രൈവറ്റ് എൻജിനിയറിംഗ് കോളേജുകൾ, പ്രൈവറ്റ് പോളിടെക്നിക്കുകൾ, സംസ്ഥാന ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി, എയ്ഡഡ് സ്‌കൂളുകൾ, പ്രൈവറ്റ് ആയുർവേദ കോളേജുകൾ എന്നിവിടങ്ങളിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാർക്ക് തസ്തികമാറ്റം മുഖേന അറ്റൻഡർ (കാറ്റഗറി നമ്പർ 187/2024) ആകുന്നതിനുള്ള അർഹതാ നിർണ്ണയ പരീക്ഷ (ഓൺലൈൻ) 18 ന് നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |