SignIn
Kerala Kaumudi Online
Saturday, 07 December 2024 1.37 PM IST

'ഭർത്താവിന്റെ അവിഹിതം തിരിച്ചറിയുന്ന നായിക, സിനിമയിലും ജീവിതത്തിലും'; കൽപ്പനയുടെ ദാമ്പത്യത്തെക്കുറിച്ച് സംവിധായകൻ

Increase Font Size Decrease Font Size Print Page
kalppana

മലയാള സിനിമാപ്രേക്ഷകർക്ക് പ്രിയങ്കരരായി മാറിയ താര സഹോദരിമാരാണ് കൽപ്പനയും ഉർവശിയും കലാര‌ഞ്ജിനിയും. മലയാളത്തിലും തമിഴിലും നിരവധി വേഷങ്ങൾ ചെയ്തിരുന്ന താരങ്ങളുടെ കുടുംബജീവിതവും മലയാളികൾക്ക് സുപരിചിതമാണ്. വേറിട്ട വേഷങ്ങൾകൊണ്ട് ആസ്വാദകരെ ചിരിപ്പിച്ചിരുന്ന കൽപ്പനയുടെ വേർപാട് ഇന്നും മലയാളി ഓർക്കുന്നുണ്ട്, ഇപ്പോഴിതാ താരസഹോദരിമാരുടെ കുടുംബജീവിതത്തിലുണ്ടായ ദുരനുഭവങ്ങൾ തുറന്നുപറഞ്ഞിരിക്കുകയാണ് നടനും സംവിധായകനുമായ ആലപ്പി അഷ്‌റഫ്.

'ഒരു കാലത്ത് തമിഴിലും മലയാളത്തിലും നല്ല കഥാപാത്രങ്ങൾ ചെയ്തിരുന്ന നടിയായിരുന്നു കലാരഞ്ജിനി. ഈ മൂന്ന് പേരിൽ എനിക്ക് ഏ​റ്റവും കൂടുതൽ സൗഹൃദമുണ്ടായിരുന്നത് കലാരഞ്ജിനിയോടും കൽപ്പനയോടുമായിരുന്നു. വളരെയധികം സന്തോഷത്തോടെയും പ്രതീക്ഷകളോടെയുമാണ് കലാരഞ്ജിനി വിവാഹ ജീവിതത്തിലേക്ക് കടന്നത്. എന്നാൽ വിവാഹജീവിതത്തിൽ അവർ മാനസികമായും ശാരീരികമായും ഒരുപാട് പീഡനങ്ങൾക്ക് ഇരയായിട്ടുണ്ട്. എല്ലാ വേദനകളും സഹിച്ചാണ് അവർ ജീവിതം മുന്നോട്ടുകൊണ്ടുപോയത്. എന്നാൽ അതിലും അവർ പരാജയപ്പെട്ടു. ആ വേദനകളെ അതിജീവിച്ച് ഇന്ന് അവർ സന്തോഷവതിയായി ജീവിക്കുന്നു. ഒപ്പം മലയാള സിനിമയിലും അഭിനയിക്കുന്നു.

ഒരു കാലത്ത് മലയാളി പ്രേക്ഷകരയെല്ലാം പൊട്ടിചിരിപ്പിച്ച നടിയായിരുന്നു കൽപ്പന. തമിഴ് സംവിധായകൻ ഭാഗ്യരാജിന്റെ സിനിമയാണ് ചിന്നവീട്. ആ സിനിമയിലെ നായിക കൽപ്പനയായിരുന്നു. തന്റെ ഭർത്താവിന് മ​റ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് തിരിച്ചറിയുന്ന യുവതിയുടെ കഥ പറയുന്ന സിനിമയാണ് ചിന്നവീട്. തന്റെ യഥാർത്ഥ ജീവിതത്തിലും അത്തരം അനുഭവം ഉണ്ടാകുമെന്ന് കൽപ്പന ഒരിക്കലും വിചാരിച്ചിരുന്നില്ല. കൽപ്പനയെ വിവാഹം ചെയ്ത് ആലപ്പുഴയിലേക്കാണ് കൊണ്ടുവന്നത്. അവിടെ ആഡംബരജീവിതമാണ് കൽപ്പനയും കുടുംബവും നയിച്ചത്.

ഞാൻ പല പ്രാവശ്യം കൽപ്പനയുടെ വീട്ടിൽ പോയിട്ടുണ്ട്. കൽപ്പനയുടെ ഭർത്താവ് അനിലും എന്റെ പരിചയക്കാരനായിരുന്നു. അനിൽ സംവിധാനം ചെയ്ത ഒരു കോമഡി സീരിയലിൽ ഞാനും കൽപ്പനയും അഭിനയിച്ചിട്ടുണ്ട്. ഷൂട്ടിംഗ് കഴിഞ്ഞ് അനിലും കൽപ്പനയും രണ്ട് ഹോട്ടൽ മുറികളിലായിരുന്നു താമസിച്ചിരുന്നത്. അത് എന്നിൽ ഒരു സംശയം ഉണ്ടാക്കി. കൽപ്പനയുടെ ഉളളിൽ ഒരുപാട് സങ്കടങ്ങളുണ്ടെന്ന് എനിക്ക് മനസിലായി. ഒരു ദിവസം ഒരുപിടി ഗുളികകളാണ് കൽപ്പന കഴിക്കുന്നത്. ആ സമയത്ത് തന്നെ അവർ ഒരുപാട് എണ്ണപലഹാരങ്ങളും കഴിക്കുമായിരുന്നു. കൽപ്പന ആരോഗ്യം നോക്കുന്നില്ലെന്ന് എനിക്ക് മനസിലായി.

മ​റ്റൊരു പരിപാടിക്ക് ഞാനും കൽപ്പനയും പോയപ്പോൾ അവർ എന്നെ അമ്മയുടെ സഹോദരൻ എന്ന് പറഞ്ഞാണ് പരിചയപ്പെടുത്തിയത്. എന്നാലും സ്വകാര്യ ദുഃഖങ്ങളൊന്നും കൽപ്പന എന്നോട് പങ്കുവച്ചിട്ടില്ല. കൽപ്പനയുടെ കുടുംബജീവിതം വേർപിരിയലിൽ അവസാനിച്ചെങ്കിലും അവർ തകർന്നില്ല. മകൾക്കുവേണ്ടിയാണ് അവർ ജീവിച്ചത്. പിന്നീട് കൽപ്പനയ്ക്ക് ജീവിതത്തോട് വല്ലാത്ത വാശിയായിരുന്നു. കരഞ്ഞിരിക്കാൻ ഞാൻ കണ്ണീർ സീരിയലിലെ നായികയല്ലെന്ന് കൽപ്പന എന്നോട് പറഞ്ഞിട്ടുണ്ട്.എന്നാൽ കൽപ്പനയെ മരണം തോൽപ്പിച്ച് കളഞ്ഞു'- ആലപ്പി അഷ്‌റഫ് പറഞ്ഞു.

TAGS: ACTRESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.