കൊച്ചി: നടി മാളവിക മേനോനെ സോഷ്യൽ മീഡിയയിലൂടെ അപമാനിച്ച യുവാവ് അറസ്റ്റിൽ. പാലക്കാട് അട്ടപ്പാടി സ്വദേശി ശ്രീജിത്ത് രവീന്ദ്രൻ (28) ആണ് പിടിയിലായത്. നടിയുടെ പരാതിയുട അടിസ്ഥാനത്തിൽ കൊച്ചി സൈബർ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
സോഷ്യൽ മീഡിയയിലൂടെ നേരിടുന്ന സൈബർ ആക്രമണങ്ങളിൽ പ്രതികരിച്ച് മാളവിക നേരത്തെ രംഗത്തെത്തിയിരുന്നു. ലൈസൻസുമില്ലാതെ ആരെയും എന്തും പറയാമെന്നുള്ള നിലയിലേക്ക് കാര്യങ്ങൾ എത്തിയെന്നും ഇതിന് ഒരു കടിഞ്ഞാണുണ്ടെങ്കിൽ നന്നായിരിക്കുമെന്നാണ് താരം പറഞ്ഞത്. താൻ ഏത് വസ്ത്രമാണ് ചടങ്ങിന് ധരിച്ചിരിക്കുന്നതെന്ന് പലരും വിളിച്ച് ചോദിക്കാറുണ്ടെന്നും മാളവിക പറഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |