കൊച്ചി: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് വിജയത്തിൽ ഡൊണാൾഡ് ട്രംപിന് പിന്നിൽ ഉറച്ചുനിന്ന് പോരാടിയ ടെസ്‌ലയുടെ ഇലോൺ മസ്‌കിന്റെ ആസ്തിയിൽ വൻകുതിപ്പ്. ഫലപ്രഖ്യാപനത്തിന് ശേഷം ടെസ്‌ലയുടെ ഓഹരി വില 29 ശതമാനം ഉയർന്നതോടെ കമ്പനിയുടെ വിപണി മൂല്യം ഒരു ലക്ഷം കോടി ഡോളർ കവിഞ്ഞു. വെള്ളിയാഴ്ച ടെസ്‌ലയുടെ ഓഹരി വില എട്ട് ശതമാനം ഉയർന്ന് 321 ഡോളറിലെത്തി. പ്രചാരണത്തിൽ ട്രംപിനൊപ്പം തോളുരുമ്മി നിന്ന ഇലോൺ മസ്‌ക് 13 കോടി ഡോളറാണ് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി സംഭാവന നൽകിയത്. എൻവിഡിയ, ആപ്പിൾ, മൈക്രോസോഫ്‌റ്റ്, ആൽഫബെറ്റ്, ആമസോൺ, മെറ്റ എന്നിവയാണ് ഒരു ലക്ഷം കോടി ഡോളർ മൂല്യമുള്ള മറ്റ് കമ്പനികൾ.
ഇലോൺ മസ്‌കിന്റെ ആസ്തിയിൽ വെള്ളിയാഴ്ച 174 കോടി ഡോളറിന്റെ വർദ്ധനയുണ്ടായി. നിലവിൽ 30,400 കോടി ഡോളർ ആസ്തിയുമായി ഇലോൺ മസ്‌കാണ് ലോകത്തിലെ ഏറ്റവും വലിയ സമ്പന്നൻ,
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |