കൊല്ലം: കൊല്ലത്ത് യുവതിയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു. കൊല്ലം അഴീക്കലിലാണ് സംഭവം. പൊള്ളലേറ്റ് പാലാ സ്വദേശി ഷിബു ചാക്കോയാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ അഴീക്കൽ പുതുവൽ സ്വദേശിനി ഷെെജമോൾ ചികിത്സയിലാണ്. നാല് വർഷത്തോളം ഇരുവരും ഒരുമിച്ച് താമസിച്ചിരുന്നു. ഇന്ന് രാത്രി എട്ട് മണിയോടെയാണ് സംഭവം.
ഷെെജമോളുടെ അഴീക്കലിലുള്ള വീട്ടിലെത്തിയാണ് യുവതിയുടെ ശരീരത്തിൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്. ശേഷം സ്വയം പെട്രോൾ ഒഴിച്ച് ഷിബുവും ആത്മഹത്യചെയ്തു. 90 ശതമാനം പൊള്ളലേറ്റ ഷിബുവിനെ ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപ് മരിച്ചു. ഷിബു നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറയുന്നു. ഷെെജമോൾക്ക് 80ശതമാനം പൊള്ളലേറ്റിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |