ചേലക്കര: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി കൊണ്ടുവന്ന സീപ്ലെയിൻ പദ്ധതി അട്ടിമറിച്ച സി.പി.എം, അതേ പദ്ധതി പത്ത് വർഷത്തിനുശേഷം തങ്ങളുടേതാക്കി നടപ്പാക്കുമ്പോൾ 11 വർഷവും 14 കോടിയും നഷ്ടപ്പെടുത്തിയതിന് മുഖ്യമന്ത്രി പിണറായി വിജയൻ മാപ്പെന്നൊരു വാക്കെങ്കിലും പറയണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി ആവശ്യപ്പെട്ടു. കൊച്ചിയിൽ നിന്ന് ഇടുക്കി മാട്ടുപ്പെട്ടിയിലേക്ക് കൊട്ടിഘോഷിച്ച് പിണറായി സർക്കാർ സീപ്ലെയിൻ പറത്തുമ്പോൾ മറ്റൊരു സ്വപ്‌നപദ്ധതി യാഥാർത്ഥ്യമാകുന്നത് ഉമ്മൻചാണ്ടി വിസ്മൃതിയിലായി ഒന്നരവർഷം കഴിയുമ്പോഴാണ്. രാജ്യത്തെ ആദ്യത്തെ സീപ്ലെയിൻ പദ്ധതി 2013 ജൂണിലാണ് ഉമ്മൻചാണ്ടി കൊല്ലം അഷ്ടമുടിക്കായലിൽ ഫ്‌ളാഗ് ഓഫ് ചെയ്തത്. അന്ന് സി.പി.എം മത്സ്യത്തൊഴിലാളികളെ ഇറക്കി വിമാനം ആലപ്പുഴയിൽ ഇറക്കാൻ പോലും സമ്മതിച്ചില്ലെന്നും സുധാകരൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |