അന്തിക്കാട് : സംഘങ്ങൾക്ക് പഞ്ചായത്ത് അടിസ്ഥാനത്തിലെങ്കിലും കളക്്ഷൻ ഏജന്റുമാരെ അനുവദിക്കണമെന്ന് അന്തിക്കാട് ചെത്ത് തൊഴിലാളി വിവിധോദ്ദേശ സഹകരണ സംഘം (കെ.സി.ഇ.സി) യൂണിറ്റ് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സംഘം ഹെഡ് ഓഫീസിൽ കെ.സി.ഇ.സി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എസ്. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ വനിത സബ്കമ്മിറ്റി കൺവീനർ എം.വി. ബിന്ധ്യ അദ്ധ്യക്ഷയായി. സംഘത്തിലെ മുതിർന്ന ജീവനക്കാരനും സി.പി.ഐ മണ്ഡലം അസി. സെക്രട്ടറിയുമായ കെ.എം. കിഷോർകുമാർ പതാക ഉയർത്തി.
യൂണിറ്റ് സെക്രട്ടറി കെ.എ. ഷാലു, സി.പി.ഐ നാട്ടിക മണ്ഡലം സെക്രട്ടറി സി.ആർ. മുരളീധരൻ, കെ.സി.ഇ.സി ജില്ലാ പ്രസിഡന്റ് എ.കെ. അനിൽകുമാർ, സെക്രട്ടറി കെ.വി. മണിലാൽ, സംഘം പ്രസിഡന്റ് ടി.കെ. മാധവൻ, കെ.സി.ഇ.സി നാട്ടിക മണ്ഡലം പ്രസിഡന്റ് കെ.സി. ബൈജു, സംഘം സെക്രട്ടറി കെ.വി. വിനോദൻ, അന്തിക്കാട് ലോക്കൽ കമ്മിറ്റി സെക്രട്ടറി ടി.എം. സലീഷ്, എ.ഐ.ടി.യു.സി അന്തിക്കാട് പഞ്ചായത്ത് സെക്രട്ടറി വി.എസ്. ഷിബിൻ സംസാരിച്ചു. ഭാരവാഹികളായി കെ.എ. ഷാലു (പ്രസിഡന്റ്), എ.എച്ച്. ഷജീർ (സെക്രട്ടറി), കെ.എച്ച്. ഹരിജ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |