വടക്കാഞ്ചേരി: നഗരസഭ പതിനാറാം ഡിവിഷനിൽ ഉൾപ്പെട്ട അകമലയിൽ പുലി ഇറങ്ങിയതായി നാട്ടുകാരുടെ വെളിപ്പെടുത്തലുകൾ തള്ളി വനം വകുപ്പ്. കേരള പ്പിറവി ദിനത്തിൽ വൈകീട്ട് വനമേഖലയോട് അടുത്ത ചക്യാറ പ്രദേശത്ത് ജനവാസമേഖലയിൽ പുലി ഇറങ്ങിയെന്നും തെരുവുനായയെ പിടികൂടി വനത്തി ലേക്ക് ഓടി മറഞ്ഞതായും പുത്തൻവീട്ടിൽ ലോറൻസാണ് ആദ്യ വെളിപ്പെടുത്തൽ നടത്തിയത്. അന്ന് മുതൽ വാഴാനിയിൽ നിന്നുള്ള വനപാലക സംഘമെത്തി പരിശോധന തുടരുകയാണ്. ആർ.ആർ.ടി പ്രവർത്തകരും മേഖലയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. പുലിയെ കണ്ടുവെന്ന പ്രദേശത്ത് ക്യാമറ ട്രാപ്പ് സ്ഥാപിച്ചിട്ടുണ്ട്. ഇതിലെ ദൃശ്യങ്ങൾ അടുത്ത ദിവസം പരിശോധിക്കുമെന്നും മച്ചാട് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ ആർ. ആനന്ദ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |