SignIn
Kerala Kaumudi Online
Saturday, 24 August 2019 8.38 AM IST

പ്രളയ ദുരിതം: സി.പി.എം ഫണ്ട് പിരിവ് ആരംഭിച്ചു,​ സാധനങ്ങൾ ശേഖരിച്ച് കോൺഗ്രസും

fund-raise-cpim

തിരുവനന്തപുരം: പ്രളയദുരിതത്തിൽ നിന്ന് കേരളത്തെ കൈ പിടിച്ചുയർത്തുകയെന്ന ലക്ഷ്യത്തോടെ സി.പി.എമ്മിന്റെ ഫണ്ട് ശേഖരണത്തിന് പാളയം കണ്ണിമേറ മാർക്കറ്റിൽ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തുടക്കം കുറിച്ചു. ' കണ്ണീർ തുടയ്ക്കാം കൈപിടിച്ചുയർത്താം' എന്ന ബോർഡും ബക്കറ്റുമായിട്ടായിരുന്നു കോടിയേരിയുടെ ഫണ്ട് അഭ്യർത്ഥന. സി.ഐ.ടി.യു ജില്ലാപ്രസിഡന്റ് വി. ശിവൻകുട്ടിയും സി.പി.എം ജില്ലാസെക്രട്ടറി ആനാവൂർ നാഗപ്പനും ഒപ്പമുണ്ടായിരുന്നു. മത്സ്യക്കച്ചവടക്കാരോട് കുശലം ചോദിക്കാനും കോടിയേരി സമയം കണ്ടെത്തി.

മാർക്കറ്റിലെ ഇടതുയൂണിയൻ തൊഴിലാളികളും ഊർജ്ജിതമായി രംഗത്തിറങ്ങി. ചുവന്ന ബക്കറ്റുമായി കോടിയേരിയും സംഘവും എത്തിയപ്പോൾ കച്ചവടക്കാർ ആദ്യമൊന്നമ്പരന്നു. പിന്നീട് തങ്ങളുടെ ഇന്നലത്തെ വരുമാനത്തിൽ നിന്ന് അവർ സംഭാവന നൽകി. ചിലർ നൽകിയ സംഭാവന കുറഞ്ഞുപോയപ്പോൾ നേതാക്കളുടെ നെറ്റി ചുളിഞ്ഞെങ്കിലും ഉള്ളത് കൊടുത്താൽ മതിയെന്നു പറഞ്ഞ് കോടിയേരി അന്തരീക്ഷം മയപ്പെടുത്തി. മത്സ്യക്കച്ചവടക്കാരുടെ അടുത്തെത്തിയപ്പോൾ അവർ പരാതികളുടെ കെട്ടഴിച്ചു. സഹായിക്കണമെന്നുണ്ടെന്നും എന്നാൽ തങ്ങളും ദുരിതത്തിലാണെന്ന് അവർ പറഞ്ഞു. എല്ലാം ശരിയാവുമെന്ന ആശ്വാസവാക്കായിരുന്നു കോടിയേരിയുടെ മറുപടി. മത്സ്യത്തൊഴിലാളികൾ, പച്ചക്കറി വില്പനക്കാർ, പലചരക്കുകടക്കാർ എന്നിവരും സംഭാവനകൾ നൽകി. ദുരിതാശ്വാസത്തിന്റെ പേരിൽ പിരിവ് ധാരാളമായെന്നും ഇനി നൽകാനാകില്ലെന്നും ചിലർ പറഞ്ഞു. അരമണിക്കൂറിന് ശേഷം പിരിവ് പൂർത്തിയാക്കി കോടിയേരിയും സംഘവും മടങ്ങി.

അതേസമയം,​ കോൺഗ്രസും പ്രളയദുരിതത്തിൽ സഹായവുമായി രംഗത്തെത്തിറങ്ങി. നഗരത്തിൽ വി.എസ് ശിവകുമാർ എം.എൽ.എയുടെ നേതൃത്വത്തിലായിരുന്നു കളക്ഷൻ സെന്ററിലേക്ക് സാധനങ്ങൾ സമാഹരിച്ചത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KERALA FLOOD, CPIM, CONGRESS, FUND RAISE
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.