ശാസ്താംകോട്ട: നാടക പ്രവർത്തക കൂട്ടായ്മയായ പതാരം ആർട്സ് സൊസൈറ്റിയുടെ (പാസ്) നേതൃത്വത്തിൽ 24 മുതൽ ഡിസംബർ 1 വരെ അഖില കേരള പ്രൊഫഷണൽ നാടക മത്സരം സംഘടിപ്പിക്കും. പതാരം സഹകരണ ബാങ്ക് ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടി 24ന് വൈകിട്ട് 5ന് മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. കേരളത്തിലെ പ്രൊഫഷണൽ നാടക ട്രൂപ്പുകളെ പങ്കെടുപ്പിച്ചാണ് മത്സരം. കൂടാതെ കുട്ടികൾക്കായി നാടക കളരികൾ, ചിത്ര രചന ക്യാമ്പ്, കഥാപ്രസംഗ പരിശീലനം, കഥ, കവിത രചനാ മത്സരങ്ങൾ എന്നിവയും നടത്തും. മികച്ച നാടകത്തിന് ഉൾപ്പടെ ഒരു ലക്ഷം രൂപയുടെ ക്യാഷ് അവാർഡും പ്രത്യേക ശിൽപവുമാണ് നൽകുന്നത്. സമാപന സമ്മേളനവും അവാർഡ് വിതരണവും ഡിസംബർ 1ന് വൈകിട്ട് 5ന് മന്ത്രി സജി ചെറിയാൻ നിർവഹിക്കും. 30ന് രാവിലെ 9 മുതൽ ഭരണിക്കാവ് എലിസ്റ്റർ സ്മൈൽ ആശുപത്രിയുടെ സഹകരണത്തോടെ മെഡിക്കൽ ക്യാമ്പും നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |