കൊല്ലം: കൊല്ലം ബാർ അസോസിയേഷൻ സംഘടിപ്പിക്കുന്ന അഖില കേരള ഇന്റർ ബാർ അസോസിയേഷൻ ക്രിക്കറ്റ് ടൂർണമെന്റ് ജില്ലാ ജഡ്ജും നിയുക്ത കേരള ഹൈക്കോടതി രജിസ്ട്രാർ ജനറലുമായ ജി.ഗോപകുമാർ ഉദ്ഘാടനം ചെയ്തു. അഡിഷണൽ ജില്ലാ ജഡ്ജ് സുഭാഷ് ബൗൾ ചെയ്ത ആദ്യ പന്ത് ബാറ്റ് ചെയ്തായിരുന്നു ഉദ്ഘാടനം.
ആശ്രാമം മൈതാനത്തിൽ ഇന്ന് മുതൽ 15 വരെയാണ് ടൂർണമെന്റ്. കേരള ഹൈക്കോടതി ബാർ ഉൾപ്പടെ 16 ബാർ അസോസിയേഷനുകൾ മത്സരിക്കുന്നുണ്ട്. ഇന്ന് രാവിലെ 8ന് കേരള ടീമും കൊല്ലം ബാർ അസോസിയേഷൻ ടീമും തമ്മിൽ സൗഹൃദമത്സരം നടക്കും. കേരള ജുഡിഷ്യറി ടീമിലെ അംഗം കൂടിയാണ് നിയുക്ത ഹൈക്കോടതി രജിസ്ട്രാർ ജനറലായ ഗോപകുമാർ. ഉദ്ഘാടന ചടങ്ങിൽ കൊല്ലം ബാർ അസോസിയേഷൻ പ്രസിഡന്റ് ഓച്ചിറ എൻ.അനിൽകുമാർ അദ്ധ്യക്ഷനായി. സെക്രട്ടറി അഡ്വ. എ.കെ.മനോജ്, ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ അഡ്വ. വി.വിനോദ്, കൺവീനർ അഡ്വ. ബി.അനൂബ്, കേരള ബാർ കൗൺസിൽ അംഗം അഡ്വ. പി.സജീവ് ബാബു എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |