തൃശൂർ: നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് കെ.എസ്.യു പ്രവർത്തകരെ വളഞ്ഞിട്ട് തല്ലിയ മുഖ്യമന്ത്രിയുടെ ഗൺമാന്മാർക്കെതിരെ തുടരന്വേഷണത്തിന് ഉത്തരവിട്ട കോടതിവിധി നീതിന്യായ വ്യവസ്ഥയുടെ അന്തസുയർത്തിപ്പിടിക്കുന്നതാണെന്ന് യു.ഡി.എഫ് കൺവീനർ എം.എം.ഹസൻ. ഇതോടൊപ്പം കോടതി പക്ഷപാതപരമായ ക്രൈംബ്രാഞ്ചിന്റെ റിപ്പോർട്ട് തള്ളിക്കളയുകയും ചെയ്തിരുന്നു. അധികാര ദുർവിനിയോഗത്തിന്റെ ഭാഗമാണ് ക്രൈംബ്രാഞ്ച് കോടതിയിൽ നൽകിയ റിപ്പോർട്ട്. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഗൺമാന്മാർ മർദ്ദിച്ചത് ഡ്യൂട്ടിയുടെ ഭാഗമാണെന്ന് ക്രൈംബ്രാഞ്ച് നൽകിയ റിപ്പോർട്ട് പക്ഷപാത അന്വേഷണത്തിന്റെയും സി.പി.എം സ്വാധീനത്തിന്റെയും ഒടുവിലത്തെ ഉദാഹരണമാണ്. കോടതിയിൽ നിന്നാണ് കോൺഗ്രസ് നീതി പ്രതീക്ഷിക്കുന്നത്. പൊലീസിന്റെ അഹന്തയ്ക്കും സർക്കാരിന്റെ സ്വജനപക്ഷപാതത്തിനും മുഖമടച്ച് കിട്ടിയ അടികൂടിയാണ് കോടതി നടപടിയെന്നും ഹസൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |