SignIn
Kerala Kaumudi Online
Saturday, 24 August 2019 7.42 AM IST

ഒരാഴ്ച മുൻപ് താമസം ആരംഭിച്ച ആഡംബര വീടിനുള്ളിൽ പ്രളയജലം,​ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയ്ക്ക് പിന്നിൽ

-kerala-flood

മലപ്പുറം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ കനത്ത മഴ ഇപ്പോഴും തുടരുകയാണ്. എറണാകുളം, കോട്ടയം,മലപ്പുറം,ഇടുക്കി,കോഴിക്കോട് എന്നീ ജില്ലകളുടെ മലയോര മേഖലയിലും കനത്ത മഴതന്നെയാണ് പെയ്യുന്നത്. എന്നാൽ, കഴിഞ്ഞ ദിവസം മഴയുടെ ശക്തി കുറ‌ഞ്ഞത് കാരണം ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന ചിലർ വീട്ടിലേക്ക് മടങ്ങിയിരുന്നു. കോരിച്ചൊരിയുന്ന മഴയിൽ വീട് പൂർണമായി നഷ്ടപ്പെട്ടതു മുതൽ ഭാഗികമായി തകർന്നതും കൂടാതെ കനത്ത നാശം വിതച്ചവ വരെ നീളുന്നു നിരകൾ. ഇഴജന്തുക്കൾ വരെ വീടിനുള്ളിൽ കേറി താമസം തുടങ്ങിയിട്ടുണ്ട്.

ഈ കാഴ്ചകൾക്കൊക്കെ പുറമെ മറ്റൊരു വീഡിയോ ദൃശ്യമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ പ്രചരിക്കുന്നത്. മലപ്പുറം തിരൂരിൽ ഒരാഴ്ച മുൻപ് പുതുതായി നിർമിച്ച വീട്ടിൽ മുഴുവനായും വെള്ളം കയറി. വെള്ളം കയറി തുടങ്ങിയതോടെ കുടുംബാംഗങ്ങൾ വീടുവിട്ടു. എന്നാൽ,​ മഴയുടെ തീവ്രത കുറഞ്ഞതിന് ശേഷം തിരിച്ചെത്തിയ വീട്ടുകാർ കണ്ടത് നടുക്കുന്ന കാഴ്ചയാണ്. വീടിന് നടുവിലൂടെയാണിപ്പോൾ പ്രളയജലം കുത്തിയൊഴുകുന്നത്. പോർച്ചിൽ കിടന്ന പുതിയ കാറും നശിച്ചു.

ക്യാമ്പിൽ അഭയം പ്രാപിച്ചവർ ഇടയ്ക്കൊന്നു വന്നു നോക്കിയപ്പോൾ മറ്റൊരു വീട്ടുനുള്ളിൽ പെരുമ്പാമ്പിനെവരെ കണ്ടിട്ടുണ്ട്. അയനിക്കാട് കുറ്റിയിൽപീടികയ്ക്ക് പടിഞ്ഞാറുഭാഗത്തെ ചാത്തമംഗലം കോളനിയിലെ പുരുഷുവിന്റെ വീട്ടിലാണ് സംഭവം. രണ്ടു മീറ്ററിലേറെ നീളമുള്ള ഈ ഉഗ്രനെ വനം വകുപ്പിന്റെ പാമ്പുപിടിത്തക്കാരൻ സുരേന്ദ്രൻ കരിങ്ങാട് പിടികൂടി പെരുവണ്ണാമൂഴിയിലേക്ക് മാറ്റി.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KERALA FLOOD, VIRAL VIDEO, HOUSE FLOODED, AND NEW CAR, DAMAGED
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.