SignIn
Kerala Kaumudi Online
Saturday, 07 December 2019 9.43 AM IST

അന്നും ഇന്നും സാരി പെണ്ണിന് അഴക് തന്നെ, പുത്തൻ ട്രെൻഡുകൾ ഏതൊക്കെയാണെന്നറിയോ?

saree

ക​ണ്ണ​ട​ച്ചു​ ​തു​റ​ക്കു​ന്ന​തി​നിടയി​ലാ​ണ് ​ഫാ​ഷ​ൻ​ലോ​ക​ത്ത് ​മാ​റ്ര​ങ്ങ​ൾ​ ​സം​ഭ​വി​ക്കു​ന്ന​ത്.​ ​ചെ​രു​പ്പും​ ​പൊ​ട്ടും​ ​പാ​ന്റും​ ​ചു​രി​ദാ​റും​ ​മു​ത​ൽ​ ​സേ​ഫ്‌​ടി​ ​പി​ൻ​ ​വ​രെ​ ​മാ​റു​ന്നു​ണ്ട്.​ ​ചു​രു​ക്കി​ ​പ​റ​ഞ്ഞാ​ൽ​ ​രൂ​പ​പ​രി​ണാ​മം​ ​സം​ഭ​വി​ക്കാ​ത്ത​താ​യി​ ​ഒ​ന്നു​മി​ല്ല.​ ​എ​ന്നാ​ൽ​ ​ആ​റാ​യി​ര​ത്തോ​ളം​ ​വ​ർ​ഷ​ങ്ങളായി മാ​റ്റ​ത്തി​ന്റെ​ ​കാ​റ്റി​ൽ​ ​കു​ലു​ങ്ങാ​തെ​ ​നി​ന്ന​ ​ഒ​രേ​ ​ഒ​രാ​ൾ​ ​ന​മ്മു​ടെ​ ​സ്വ​ന്തം​ ​സാ​രി​യാ​ണ്.​ ​ഫാ​ഷ​ൻ​ റാംപുക​ളി​ലെ​ ​ഒ​ളി​മ​ങ്ങാ​ത്ത​ ​സ്ഥാ​ന​വും​ ​സാ​രി​ക്ക് ​സ്വ​ന്തം.​ ​നാ​ല് ​മു​ത​ൽ ഒ​മ്പ​ത് ​മീ​റ്റ​റോ​ളം​ ​നീ​ളു​ന്ന​ ​ഈ​ ​വ​സ്ത്രം​ ​നൂ​റി​ലേ​റെ​ ​രീ​തി​ക​ളി​ൽ​ ​അ​ണി​യു​ന്നു​ണ്ട്.​ ​ലോ​ക​മെ​മ്പാ​ടു​മു​ള്ള​ ​ഇ​ന്ത്യ​ൻ​ ​സ്‌​ത്രീ​ക​ളു​ടെ​ ​വാ​ഡ്രോ​ബി​ൽ​ ​ഒ​രു​പോ​ലെ​ ​സ്ഥാ​ന​മു​ള്ള​തും​ ​സാ​രി​ക്കാ​ണ്.

ക്ഷേ​ത്രാ​ചാ​ര​ങ്ങ​ളു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ടാ​ണ്‌​ ​സാ​രി​യു​ടെ​ ​ഉ​ത്ഭ​വ​മെ​ന്ന് ​ക​രു​ത​പ്പെ​ടു​ന്നു.​ ​സൂ​ചി​കൊ​ണ്ട് ​തു​ള​യ്‌​ക്കു​ക​യോ,​ ​തു​ന്നു​ക​യോ​ ​ചെ​യ്ത​ ​വ​സ്ത്ര​ങ്ങ​ൾ​ ​ധ​രി​ക്കു​ന്ന​ത് ​പാ​പ​മാ​യാ​ണ്‌​ ​പ്രാ​ചീ​ന​ ​ഹി​ന്ദു​ ​വി​ശ്വാ​സ​ത്തി​ൽ​ ​ക​ണ​ക്കാ​ക്ക​പ്പെ​ട്ടി​രു​ന്ന​ത്.​ ​അ​തു​കൊ​ണ്ട് ​സി​ന്ധു ​ന​ദീ​ത​ട​ ​കാ​ല​ഘ​ട്ട​ത്തി​ലെ​ ​പു​രോ​ഹി​ത​ൻ​മാ​രും​ ​ക്ഷേ​ത്ര​ ​ന​ർ​ത്ത​കി​മാ​രും​ ​മ​നോ​ഹ​ര​മാ​യി​ ​നെ​യ്തെ​ടു​ത്ത​ ​ഈ​ ​ഒ​റ്റ​വ​സ്ത്രം​ ​ത​ങ്ങ​ളു​ടെ​ ​തൊ​ഴി​ലി​ന്റെ​ ​ഭാ​ഗ​മാ​യി​ ​തി​ര​ഞ്ഞെ​ടു​ത്തു.​ ​അ​ര​യി​ൽ​ ​ചു​റ്റി​യു​റ​പ്പി​ച്ച്,​ ​മ​നോ​ഹ​ര​മാ​യി​ ​ഞൊ​റി​ഞ്ഞു​ടു​ത്ത്‌,​ ​മാ​റി​നെ​ ​മ​റ​ച്ച്‌​ ​ബാ​ക്കി​വ​രു​ന്ന​ ​തു​ണി​ ​(​പ​ല്ലു​)​​​ ​മ​ത്സ്യ​ക​ന്യ​ക​യു​ടെ​ ​വാ​ലു​പോ​ലെ​ ​മ​നോ​ഹ​ര​മാ​യി​ ​പി​ന്നി​ലേ​ക്ക്‌​ ​തൂ​ക്കി​യി​ട്ട് ​അ​വ​ർ​ ​സാ​രി​യു​ടു​ക്ക​ലി​നെ​ ​ഒ​രു​ ​ക​ലാ​രൂ​പ​മാ​യി​ ​വ​ള​ർ​ത്തി​യെ​ടു​ത്തു.

saree

ആ​ദ്യ​കാ​ല​ത്ത് ​അ​ര​യ്‌​ക്ക് ​താ​ഴെ​യാ​യി​ ​അ​ന്ത​രീ​യ​യും​ ​മു​ക​ളി​ലാ​യി​ ​ഉ​ത്ത​രീ​യ​വും​ ​ശി​ര​സ് ​മ​റ​ച്ചു​കൊ​ണ്ട് ​സ്ഥാ​ന​പ​ദ​യു​മാ​ണ് ​അ​ണി​ഞ്ഞി​രു​ന്ന​ത്.​ ​ഈ​ ​വേ​ഷ​മാ​ണ് ​പി​ന്നീ​ട് ​സാ​രി​യാ​യി​ ​മാ​റി​യ​തെ​ന്നും​ ​പ​റ​യു​ന്നു​ണ്ട്.​ ​ബ്രി​ട്ടീ​ഷു​കാ​രു​ടെ​യോ​ ​അ​റ​ബി​ക​ളു​ടെ​യോ​ ​ക​ട​ന്നു​വ​ര​വോ​ടെ​യാ​ക​ണം​ ​സാ​രി​ക്കൊ​പ്പം​ ​ബ്ലൗ​സോ​ ​ക​ച്ച​യോ​ ​ധ​രി​ക്കാ​ൻ​ ​തു​ട​ങ്ങി​യ​ത്.​ ​കോ​ട്ട​ൺ​ ​തു​ണി​യാ​ണ് ​ആ​ദ്യം​ ​സാ​രി​ക്കാ​യി​ ​ഉ​പ​യോ​ഗി​ച്ച​ത്.​ ​അ​തി​ലേ​ക്ക് ​ക​ടും​നി​റ​ങ്ങ​ളി​ലു​ള്ള​ ​ഡൈ​ ​ചെ​യ്യു​ക​യാ​യി​രു​ന്നു.​ ​പി​ന്നീ​ട് ​സി​ൽ​ക്ക് ​നെ​യ്‌​തെ​ടു​ക്കാ​ൻ​ ​ആ​രം​ഭി​ച്ചു.​ ​സാ​രി​ ​ധ​രി​ക്കു​ന്ന​തി​ന് ​പ്രാ​ദേ​ശി​കാ​ടി​സ്ഥാ​ന​ത്തി​ൽ​ ​വി​വി​ധ​ ​ശൈ​ലി​ക​ളു​ണ്ടാ​യി.​ ​സാ​രി​യി​ൽ​ ​ന​ട​ത്തു​ന്ന​ ​അ​ത്ര​യും​ ​പ​രീ​ക്ഷ​ണ​ങ്ങ​ൾ​ ​സാ​രി​ക്കൊ​പ്പം​ ​കൂ​ട്ടി​ച്ചേ​ർ​ക്കാ​ൻ​ ​പ​റ്റു​ന്ന​ ​വ​സ്ത്ര​ങ്ങ​ളി​ലും​ ​ന​ട​ക്കു​ന്നു​ണ്ട്.​ ​സാ​രി​ ​അ​ത്ര​ ​ചെ​റി​യ​ ​സം​ഭ​വ​മ​ല്ലെ​ന്ന് ​ഇ​പ്പോ​ൾ​ ​മ​ന​സി​ലാ​യി​ല്ലേ.​ ​എ​ന്താ​യാ​ലും​ ​അ​ടു​ത്ത​ ​പാ​ർ​ട്ടി​ക്ക്‌​ ​ധ​രി​ക്കാ​ൻ​ ​പ​റ്റി​യ​ ​വ്യ​ത്യ​സ്ത​ ​സാ​രി​ ​സ്റ്റൈ​ലു​ക​ൾ​ ​നോ​ക്കി​വ​യ്ക്കാ​ൻ​ ​ഒ​ട്ടും​ ​മ​ടി​ക്കേ​ണ്ട

saree

ചി​ല​ ​പു​ത്ത​ൻ​ ​ട്രെ​ൻ​ഡു​കൾ

സ്ലീ​വ്‌​ലെ​സും​ ​നെ​ക്കും​സാ​രി​യു​മാ​യി​ ​കൂ​ട്ട് ​കൂ​ടാ​നൊ​രു​ങ്ങു​ന്ന​ ​തു​ട​ക്ക​ക്കാ​ർ​ക്ക് ​ആ​ശ്വാ​സ​മാ​ണ് ​സ്ലീ​വി​ലും​ ​നെ​ക്കി​ലും​ ​വ​ന്നി​ട്ടു​ള്ള​ ​രൂ​പാ​ന്ത​ര​ങ്ങ​ൾ.​ ​ടീ​ഷ​ർ​ട്ടോ,​ ​സ്റ്റൈ​ല​ൻ​ ​ടോ​പ്പു​ക​ളോ​ ​എ​ന്തും​ ​സാ​രി​ക്കൊ​പ്പം​ ​മാ​ച്ച് ​ചെ​യ്യാം.​ ​ന​ല്ലൊ​രു​ ​ഒ​ഫ് ​ഷോ​ൾ​ഡ​ർ​ ​ടീ​ഷ​ർ​ട്ട് ​എ​ടു​ത്ത്‌​ ​കൈ​വെ​ട്ടി​യ​ ​ശേ​ഷം​ ​വി​ന്റേ​ജ്‌​ ​നെ​റ്റ് ​കൊ​ണ്ട് ​റ​ഫ്‌​ൾ​ഡ്‌​ ​സ്ലീ​വ്‌​സ്‌​ ​അ​ല്ലെ​ങ്കി​ൽ​ ​ബെ​ൽ​ ​സ്ലീ​വ് ​തു​ന്നി​ച്ചേ​ർ​ക്കൂ.​ ​നി​റ​മോ,​ ​സ്റ്റൈ​ലോ,​ ​ഒ​ന്നും​ ​നോ​ക്കാ​തെ​ ​ഏ​തെ​ങ്കി​ലും​ ​ഒ​രു​ ​സാ​രി​യെ​ടു​ത്ത് ​ത​ല​പ്പ് ​ഞൊ​റി​യാ​ൻ​ ​നി​ൽ​ക്കാ​തെ​ ​വെ​റു​തെ​ ​ഒ​രു​വ​ശ​ത്തു​കൂ​ടി​ ​മു​ന്നി​ലേ​ക്കി​ട്ട് ​ക​ള​ർ​ ​ചെ​യ്ത​ ​മു​ടി​യു​മാ​യി​ ​പോ​കൂ.​ ​ലെ​റ്റ്യൂ​സ്,​ ​ട​ർ​ട്ടി​ൽ​ ​തു​ട​ങ്ങി​യ​ ​നെ​ക്കു​ക​ൾ​ക്കൊ​പ്പം​ ​റ​ഫ്‌​ൾ​ഡ്,​ ​ബെ​ൽ,​ ​പ​ഫ്,​ ​പെ​റ്റ​ൽ,​ ​ബോ​ക്‌​സ് ​പ്ലീ​റ്റ​ഡ് ​തു​ട​ങ്ങി​യ​ ​സ്ലീ​വ് ​സ്റ്റൈ​ലു​ക​ൾ​ ​പ​രീ​ക്ഷി​ക്കാം.​ ​അ​തു​മ​ല്ലെ​ങ്കി​ൽ​ ​ഫാ​ഷ​ൻ​ ​രം​ഗ​ത്തെ​ ​പു​തി​യ​ ​താ​രം​ ​പെ​പ്ലം​ ​ടോ​പ്പി​നൊ​പ്പ​വും​ ​സാ​രി​യാ​കാം.​ ​സാ​രി​യു​ടു​ക്ക​ൽ​ ​നി​ർ​ബ​ന്ധ​മാ​യ​ ​ച​ട​ങ്ങ് ​അ​ടു​ത്തു​വ​രു​ന്നു​ണ്ടോ​?​ ​പു​തി​യ​ ​ല​ക്കം​ ​വോ​ഗി​ൽ​ ​മു​ങ്ങി​ത്ത​പ്പാ​തെ​ ​പ​തി​നാ​റാം​ ​നൂ​റ്റാ​ണ്ടി​ലെ​ ​ഫാ​ഷ​ൻ​ ​വാ​രി​ക​ക​ളു​ടെ​ ​ഇ​മേ​ജോ​ ​പെ​യി​ന്റിം​ഗു​ക​ളോ​ ​റ​ഫ​റ​ൻ​സാ​ക്കി​ ​നി​ങ്ങ​ളു​ടേ​തു​ ​മാ​ത്ര​മാ​യ​ ​ഷി​ക് ​ലു​ക് ​സൃ​ഷ്‌​ടി​ച്ചെ​ടു​ക്കൂ.

saree

ജാ​ക്ക​റ്റി​നൊ​പ്പം​ ​സാ​രി​ഭം​ഗി​യാ​യി​ ​പ്ലീ​റ്റ് ​ചെ​യ്‌​ത്‌​ ​ഉ​റ​പ്പി​ച്ച​ ​സാ​രി​ക്കു​ ​മു​ക​ളി​ൽ​ ​എ​ത്‌​നി​ക് ​സ്റ്റൈ​ലി​ലോ​ ​ഫ്യൂ​ഷ​ൻ​ ​സ്റ്റൈ​ലി​ലോ​ ​ഉ​ള്ള​ ​ഒ​രു​ ​വ​ലി​യ​ ​ഓ​വ​ർ​ക്കോ​ട്ടോ,​ ​ജാ​ക്കെ​റ്റോ​ ​ധ​രി​ച്ചു​ ​നോ​ക്കൂ.​ ​തി​ര​ക്കേ​റി​യ​ ​ഒ​രു​ ​ഓ​ഫീ​സ് ​മീ​റ്റിം​ഗി​ൽ​ ​നി​ന്ന് ​നേ​രെ​ ​പാ​ർ​ട്ടി​യി​ലേ​ക്ക് ​ക​യ​റാ​ൻ​ ​ഏ​റ്റ​വും​ ​എ​ളു​പ്പ​മു​ള്ള​ ​മാ​ർ​ഗ​മാ​ണി​ത്.​ ​എ​ത്‌​നി​ക് ​പ്രി​ന്റു​ക​ളോ,​ ​പ​ര​മ്പ​രാ​ഗ​ത​ ​എം​ബ്രോ​യി​ഡ​റി​ ​വ​ർ​ക്കോ​ ​ഉ​ള്ള​ ​തു​ണി​ക​ളു​ടെ​ ​കോ​ട്ടോ,​ ​ജാ​ക്ക​റ്റോ​ ​ആ​ണ് ​ന​ല്ല​ത്.​ ​എ​ങ്കി​ലും​ ​പാ​ർ​ട്ടി​യു​ടെ​ ​സ്വ​ഭാ​വം​ ​അ​നു​സ​രി​ച്ച് ​ക്രി​സ്റ്റ​ലോ,​ ​സീ​ക്വി​ൻ​സോ​ ​പോ​ല​ത്തെ​ ​ബ്ളിം​ഗ് ​സ്വ​ഭാ​വ​വും​ ​കൂ​ട്ടി​ച്ചേ​ർ​ക്കാ​വു​ന്ന​താ​ണ്.​ ​അ​ല്പം​ ​ക്രി​സ്പ്‌​ ​സ്വ​ഭാ​വ​മു​ള്ള​ ​എ​ത്‌​നി​ക് ​സാ​രി​ക​ളോ,​ ​പ​ട്ടു​സാ​രി​ക​ളോ​ ​ആ​ണ്‌​ ​ ഈ​ ​സ്റ്റൈ​ലി​ന്‌​ ​ഏ​റ്റ​വും​ ​അ​നു​യോ​ജ്യം.​ ​പ്ലീ​റ്റ് ​ചെ​യ്ത​ ​സാ​രി​ക്കു​ ​മു​ക​ളി​ൽ​ ​ലെ​ത​ർ​ ​കൊ​ണ്ടോ,​ ​മെ​റ്റ​ൽ​ ​കൊ​ണ്ടോ​ ​ഉ​ള്ള​ ​ബെ​ൽ​റ്റു​ ​കൂ​ടി​യാ​കാം.​ ​പാ​ർ​ട്ടി​ക്കു​ ​മാ​ത്ര​മാ​യി​ ​ഈ​ ​സ്റ്റൈ​ലി​നെ​ ​മാ​റ്റി​നി​റു​ത്തേ​ണ്ട​തി​ല്ല.​ ​സാ​രി​യു​ടെ​യും​ ​ഓ​വ​ർ​ക്കോ​ട്ടി​ന്റെ​യും​ ​സ്റ്റൈ​ലും​ ​ടെ​ക്സ്ച​റും​ ​മാ​റ്റി​പ്പി​ടി​ച്ചാ​ൽ​ ​ഏ​തു​ ​പ്രാ​യ​ക്കാ​ർ​ക്കും​ ​ഏ​ത​വ​സ​ര​ത്തി​നും​ ​പ​റ്റി​യ​ ​ഉ​ഗ്ര​ൻ​ ​ലു​ക്കു​ക​ൾ​ ​ഈ​ ​സ്റ്റൈ​ലി​ൽ​ ​ഉ​ണ്ടാ​ക്കി​യെ​ടു​ക്കാം.​ ​ഡെ​നിം​ ​കൊ​ണ്ടു​ള്ള​ ​ജാ​ക്ക​റ്റും​ ​പ്ലെ​യി​ൻ​ ​സാ​രി​യും​ ​സി​ൽ​‌​വ​ർ​ ​ആ​ഭ​ര​ണ​ങ്ങ​ളു​മാ​യി​ ​ഇ​ന്തോ​-​വെ​സ്റ്റ്‌​ ​ലു​ക്ക്,​ ​മു​ത്തും​ ​ക​ക്ക​ക​ളും​ ​പി​ടി​പ്പി​ച്ച​ ​കോ​ട്ടും​ ​ക​ള​ർ​ഫു​ൾ​ ​ആ​ഭ​ര​ണ​ങ്ങ​ളും​ ​ലി​ന​ൻ​ ​സാ​രി​യും​ ​ഏ​വി​യേ​റ്റ​റു​മാ​യി​ ​ബോ​ഹോ​ ​ലു​ക്ക്.​ ​എ​ന്താ​യാ​ലും​ ​സാ​രി​യു​ടെ​ ​സാ​ദ്ധ്യ​ത​ക​ൾ​ ​ക​ട​ൽ​ ​പോ​ലെ​യാ​ണ്.

അ​ൽ​പം​ ​ട്ര​ഡീ​ഷ​ണ​ൽ​ട്ര​ഡീ​ഷ​ണ​ൽ​ ​ലു​ക്കി​ന​ക​ത്ത് ​നി​ന്നു​കൊ​ണ്ട് ​വ്യ​ത്യ​സ്‌​ത​യാ​ക​ണം​ ​എ​ന്നാ​ണോ?​ ​മെ​റ്റാ​ലി​ക് ​നി​റ​മു​ള്ള​ ​സാ​രി​യും​ ​ഹൈ​ ​നെ​ക്കു​ള്ള​ ​ഹെ​വി​ ​എം​ബെ​ലി​ഷ്ഡ് ​ബ്ലൗ​സും​ ​പ​രീ​ക്ഷി​ക്കൂ.​ ​ഗോ​ൾ​ഡ്,​ ​കോ​പ്പ​ർ,​ ​ആ​ന്റി​ക്,​ ​റോ​സ് ​ഗോ​ൾ​ഡ് ​തു​ട​ങ്ങി​യ​ ​മെ​റ്റാ​ലി​ക് ​ഷേ​ഡു​ക​ളി​ൽ​ ​ഒ​റ്റ​നി​റ​മു​ള്ള​ ​സാ​രി​ക്കൊ​പ്പം,​ ​മെ​റൂ​ൺ,​ ​ക​ടും​പ​ച്ച,​ ​മി​ഡ്നൈ​റ്റ് ​ബ്ലൂ,​ ​കോ​ഫീ​ ​ബ്രൗ​ൺ,​ ​ക​ടും​ ​പ​ർ​പ്പി​ൾ​ ​തു​ട​ങ്ങി​യ​ ​കോ​ൺ​ട്രാ​സ്റ്റ് ​നി​റ​ങ്ങ​ളി​ൽ​ ​സ​ർ​ദോ​സി​യും​ ​ക​ല്ലും​ ​പി​ടി​പ്പി​ച്ച് ​റോ​ ​സി​ൽ​ക് ​ബ്ലൗ​സ് ​എ​ങ്ങ​നെ​യി​രി​ക്കും.​ ​പേ​സ്റ്റ​ൽ​ ​ഷേ​ഡ്‌​ ​പ്രേ​മി​യാ​ണോ​?​ ​സി​ൽ​‌​വ​ർ​ ​ജ​റി​ക​ളി​ൽ​ ​മ​നോ​ഹ​ര​മാ​യ​ ​ലൈ​റ്റ്‌​ ​വെ​യ്‌​റ്റ്‌​ ​പ​ട്ടു​സാ​രി​ക​ൾ​ ​ഇ​റ​ങ്ങു​ന്നു​ണ്ട്.​ ​അ​ക്വാ,​ ​മി​ന്റ്,​ ​പീ​ച്ച്,​ ​ലാ​വ​ൻ​ഡ​ർ...​ ​മ​ന​സി​ലു​ള്ള​ ​ഏ​ത് ​പേ​സ്റ്റ​ൽ​ ​ഷേ​ഡി​ലും​ ​ബ്ലൗ​സു​ക​ൾ​ ​ഒ​രു​ക്കി​ ​ക​ണ്ടം​പ​റ​റി​ ​ട്ര​ഡീ​ഷ​ണ​ൽ​ ​ലു​ക്ക് ​കൈ​വ​രി​ക്കാം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: SAREE TREND, FASHION
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.