മണിച്ചിത്രത്താഴിന്റെ ഹിന്ദി റീമേക്കായ ഭൂൽ ഭുലയ്യയിൽ മഞ്ജുളിക (നാഗവല്ലി) എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ് വിദ്യ ബാലൻ പ്രേക്ഷകരുടെ മനം കീഴടക്കുന്നു. വീട്ടിൽ താൻ നാഗവല്ലിയാണെന്നും ഇതു അറിഞ്ഞാണ് സിദ്ധാർത്ഥ് റോയ് കപൂർ തന്നെ വിവാഹം കഴിച്ചതെന്നും വിദ്യ ബാലൻ.
യഥാർത്ഥത്തിൽ അദ്ദേഹത്തിന് വേറെ വഴിയില്ല. എന്നെ വിവാഹം കഴിച്ചു. വിദ്യ ബാലന്റെ വാക്കുകൾ. ഭൂൽ ഭുലയ്യ 4 ഉടൻ പ്രഖ്യാപിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. എങ്ങനെയെങ്കിലും അനീസ് ബസ്മിയെ അക്കാര്യം ബോദ്ധ്യപ്പെടുത്താൻ ശ്രമിക്കും. വി ദ്യ ബാലൻ പറയുന്നു. അതേസമയം ഭൂൽ ഭുലയ്യ 3 ബോക്സ് ഓഫീസിൽ മികച്ച കുതിപ്പ് നടത്തുന്നു. നവംബർ 1 ന് റിലീസ് ചെയ്ത ചിത്രം നാലു ദിവസത്തിനുള്ളിൽ 123.50 കോടി രൂപയാണ് ബോ ക്സ് ഓഫീസിൽ നിന്ന് നേടിയത്. അനീസ് ബസ്മി സംവിധാനം ചെയ്ത ചിത്രത്തിൽ കാർത്തിക് ആര്യൻ, തൃപ്തി ദിമ്രി, രാജ്പാൽ യാദവ് എന്നിവരാണ് മറ്റ് താരങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |