ചേലക്കര: പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും വർഗീയ പ്രചാരണം അഴിച്ചുവിട്ട് ജനങ്ങളെ രണ്ടു ചേരിയിലാക്കാൻ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചു. ന്യൂനപക്ഷങ്ങളെ ആക്രമിക്കുന്നതിന് കേന്ദ്ര സർക്കാർ നേതൃത്വം നൽകുന്നു. ജനങ്ങളെ തമ്മിൽ എങ്ങനെയൊക്കെ ഭിന്നിപ്പിക്കാൻ കഴിയുമെന്നാണ് കേന്ദ്ര ഭരണാധികാരികൾ ആലോചിക്കുന്നതെന്നും ചേലക്കരയിലെ ഉപതിരഞ്ഞെടുപ്പ് യോഗത്തിൽ അദ്ദേഹം പറഞ്ഞു.
ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്ന നിലപാടാണ് ലോകത്ത് എല്ലാ രാജ്യങ്ങളും സ്വീകരിക്കുന്നത്. എന്നാൽ, ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള സമീപനമാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്. ബി.ജെ.പിയുടെ ഈ നിലപാട് പരിഷ്‌കൃത ലോകത്തിന് യോജിച്ചതല്ല. ഒരു വിഭാഗത്തിനെതിരെ ആഭ്യന്തരമന്ത്രി സംസാരിച്ചിരിക്കുന്നു. വർഗീയവികാരം ഇളക്കിവിട്ട് ഒരു വിഭാഗത്തിനെതിരെ മറുവിഭാഗത്തെ ഇളക്കിവിടാനാണ് ശ്രമിക്കുന്നത്. വെറുപ്പിന്റെ അന്തരീക്ഷം നിലനിറുത്തുകയാണ് ലക്ഷ്യം. കേരളത്തിൽ കോൺഗ്രസ് - ബി.ജെ.പി അവിശുദ്ധ കൂട്ടുകെട്ട് പല സ്ഥലത്ത് പലവിധത്തിൽ നടപ്പാക്കുന്നുവെന്നും മുഖ്യമന്ത്രി ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |