SignIn
Kerala Kaumudi Online
Thursday, 22 August 2019 5.43 PM IST

ലിനുവിന്റെ കുടുംബത്തിന് മോഹൻലാൽ വീട് വച്ച് നൽകും, അടിയന്തരമായി ഒരു ലക്ഷം നൽകി

mohanlal-linu

പ്രളയത്തിൽ രക്ഷാപ്രവർത്തനത്തിനിടെ ജീവൻ നഷ്ടമായ കോഴിക്കോട് സ്വദേശി ലിനുവിന്റെ കുടുംബത്തിന് നടൻ മോഹൻലാൽ വീട് വച്ച് നൽകും. മോഹൻലാൽ ചെയ‌ർമാനായ വിശ്വശാന്തി ഫൗണ്ടേഷനാണ് വീട് നിർമ്മിച്ചു നൽകുക. സംവിധായകനും വിശ്വശാന്തി ഫൗണ്ടേഷൻ പ്രതിനിധിയുമായ മേജർ രവിയാണ് ലിനുവിന്റെ വീട് സന്ദർശിച്ച ശേഷം ഇക്കാര്യം അറിയിച്ചത്. അടിയന്തര സഹായമായി ഒരു ലക്ഷം രൂപ ലിനുവിന്റെ അമ്മയ്ക്ക് കൈമാറി.

ഇതുകൂടാതെ ലിനുവിന്റെ കടം വീട്ടാനുള്ള സഹായവും വിശ്വശാന്തി ഫൗണ്ടേഷൻ നൽകും. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് മേജർ രവിയും സംഘവും ലിനുവിന്റെ ചെറുവണ്ണൂരിലെ വീട് സന്ദർശിച്ചത്.

നേരത്തെ നടൻ മമ്മൂട്ടിയും ലിനുവിന്റെ അമ്മയെ വിളിച്ച് ആശ്വസിപ്പിക്കുകയും സഹായം വാഗ്‌ദ്ധാനം ചെയ്യുകയും ചെയ്‌തിരുന്നു. പ്രളയരക്ഷാപ്രവർത്തനത്തിനിടെ വെള്ളക്കെട്ടിൽ വീണാണ് ലിനു മരിച്ചത്. വീട്ടിൽ വെള്ളം കയറിയതിനെ തുടർന്നാണ് ലിനുവും മാതാപിതാക്കളും സഹോദരങ്ങളും ദുരിതാശ്വാസ ക്യാംപിലേക്കു മാറിയത്. ഇവിടെ നിന്നാണ് മറ്റുള്ളവരെ രക്ഷിക്കാൻ ലിനു ഇറങ്ങിത്തിരിച്ചത്. ലിനുവിനെ കണ്ടെത്താൻ ഒരു ദിവസം നീണ്ട തിരച്ചിൽ നടത്തിയിരുന്നു. പിന്നീട് വെള്ളക്കെട്ടിൽ നിന്നും ലിനുവിന്റെ മൃതദേഹം ലഭിച്ചു. അമ്മയും സഹോദരങ്ങളും കഴിയുന്ന ക്യാംപിലേക്കാണ് മൃതദേഹം എത്തിച്ചത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KERALA FLOOD, LINU DEATH, MOHANLAL, VISWASANTHI FOUNDATION
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.