തിരുവനന്തപുരം : കൃഷിവകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി എൻ.പ്രശാന്തിനെതിരെയും വ്യവസായ ഡയറക്ടർ കെ.ഗോപാലകൃഷ്ണനെതിരെയും നടപടി സ്വീകരിക്കാൻ ചീഫ്സെക്രട്ടറി ശാരദാ മുരളീധരൻ മുഖ്യമന്ത്രിക്ക് റിപ്പോർട്ടുകൾ നൽകി.
അഡിഷണൽ ചീഫ് സെക്രട്ടറി ഡോ.എ.ജയതിലകിനെതിരെ നിരന്തരം ആരോപണങ്ങൾ സോഷ്യൽ മീഡിയയിലൂടെ ഉന്നയിക്കുന്ന
പ്രശാന്ത് അച്ചടക്കം ലംഘിക്കുകയാണ്.
ഹിന്ദു ഐ.എ.എസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി മല്ലു ഹിന്ദു ഓഫീസേഴ്സ് എന്ന പേരിൽ മതാധിഷ്ഠിത വാട്സ് ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചതിന്റെ പേരിലാണ് ഗോപാലകൃഷ്ണനെതിരെ റിപ്പോർട്ട് നൽകിയത്.
ഫോൺ മറ്റാരെങ്കിലുംഹാക്ക് ചെയ്താണ് ഗ്രൂപ്പ് ഉണ്ടാക്കിയെന്നതിന് തെളിവില്ലെന്ന് സിറ്റി പൊലീസ് കമ്മിഷണർ ജി.സ്പർജൻ കുമാർ നൽകിയ റിപ്പോർട്ട് സഹിതമാണ് ഫയൽ കൈമാറിയത്.
ഭരണഘടനയ്ക്ക് വിരുദ്ധമായ പെരുമാറ്റം കടുത്ത അച്ചടക്ക ലംഘനമാണ്.
സർക്കാരിന് നടപടിയെടുക്കാം
# താക്കീത്,ഇൻക്രിമെന്റ് തടയൽ തുടങ്ങിയ നടപടികൾ സംസ്ഥാന സർക്കാരിന് സ്വീകരിക്കാം. അച്ചടക്ക ലംഘനം വ്യക്തമായാൽ സസ്‌പെൻനിലേക്കും കടക്കാം.
# നടപടികൾ കാര്യകാരണ സഹിതം കേന്ദ്രസർക്കാരിന് കീഴിലുള്ള ഡിപ്പാർട്ട്മെന്റ് ഓഫ് പേഴ്സണൽ ആൻഡ് ട്രെയിനിംഗ് മന്ത്രാലയത്തെ അറിയിക്കണം. കടുത്ത നടപടികൾ കേന്ദ്രമന്ത്രാലയത്തിന്റെ അനുമതിയോടെയാണ് സംസ്ഥാനം സ്വീകരിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |