ആലപ്പുഴ: കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ് സ്കൂട്ടറിൽ ഇടിച്ച് രണ്ട് യുവാക്കൾ മരിച്ചു. സ്കൂട്ടർ യാത്രികരായ കഞ്ഞിക്കുഴി ആയിരംതൈയിൽ മുരുകേഷ്,ശിവകുമാർ എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു അപകടം. ദേശീയപാതയിൽ ചേർത്തല തങ്കി കവലയ്ക്ക് സമീപത്തുവച്ചാണ് അപകടമുണ്ടായത്.
യുവാക്കൾ സംഭവ സ്ഥലത്തുവച്ച് തന്നെ മരിച്ചു. തമിഴ്നാട് സ്വദേശികളായ ഇരുവരും പെയിന്റിംഗ് തൊഴിലാളികളായിരുന്നു. മുരുകേഷ് വർഷങ്ങളായി കഞ്ഞിക്കുഴി പഞ്ചായത്തിൽ പതിനൊന്നാം വാർഡിലാണ് താമസം. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |