വാഷിംഗ്ടൺ: തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി സംസാരിച്ച് നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. റഷ്യ - യുക്രെയിൻ യുദ്ധം വ്യാപിക്കാതിരിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് പുട്ടിനോട് ട്രംപ് ആവശ്യപ്പെട്ടതായും റിപ്പോർട്ടുണ്ട്. തിരഞ്ഞെടുപ്പിൽ വിജയിച്ചതിന് പിന്നാലെ വിവിധ രാഷ്ട്രത്തലവന്മാരുമായി ട്രംപ് സംസാരിച്ചിരുന്നു.
റഷ്യ - യുക്രെയിൻ യുദ്ധം അവസാനിപ്പിക്കുമെന്നത് ട്രംപിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു. ഇതിനിടെ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ഉടമ്പടി ഒരുങ്ങുകയാണെന്നുൾപ്പെടെ വാർത്തകൾ പുറത്തുവന്നിരുന്നു. യുക്രെയിനിലെ യുദ്ധം പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ള ഭാവി ചർച്ചകളിൽ ട്രംപ് താൽപ്പര്യം പ്രകടിപ്പിച്ചതോടെ യൂറോപ്പിൽ സമാധാനം ഉറപ്പാക്കുന്നതിന് ഊന്നൽ നൽകുകയാണ് ട്രംപിന്റെ പ്രാഥമിക ലക്ഷ്യമെന്നാണ് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ഉൾപ്പെടെ 70ഓളം ലോകനേതാക്കളെ വിജയത്തിന് പിന്നാലെ ട്രംപ് ഫോണിൽ ബന്ധപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |