വ്യവസായിയും സിനിമാനിർമ്മാതാവുമായ രവി കൊട്ടാരക്കരയുടെ മകൾ നിമിഷയുടെ വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. വിവാഹ സൽക്കാരത്തിനെത്തിയ സുരേഷ് ഗോപിക്ക് ഹൃദ്യമായ സ്വീകരണമാണ് രവി കൊട്ടാരക്കര ഒരുക്കിയത്. കേന്ദ്രമന്ത്രിയെ വേദിയിലേക്ക് രവി തന്നെ കൈപിടിച്ച് ആനയിച്ചുകൊണ്ടു പോവുകയായിരുന്നു. തുടർന്ന് വേദിയിലെത്തിയ സുരേഷ് ഗോപിയോട് അച്ഛന്റെ സ്ഥാനത്ത് നിന്ന് മകളെയും മരുമകനെയും അനുഗ്രഹിക്കാൻ രവി കൊട്ടാരക്കര ആവശ്യപ്പെട്ടു. വരൻ വിഷ്‌ണുവിനോട് കുശലം ചോദിച്ച ശേഷം ഇരുവരെയും അനുഗ്രഹിച്ച സുരേഷ് ഗോപി മറ്റു ബന്ധുക്കൾക്കൊപ്പം ഫോട്ടോ എടുത്ത ശേഷമാണ് മടങ്ങിയത്.
ഗുരുവായൂരിൽ നടന്ന വിവാഹച്ചടങ്ങിൽ മമ്മൂട്ടി, ഭാര്യ സുൽഫത്ത്, സംവിധായകൻ ജോഷി, നിർമ്മാതാവ് സുരേഷ് കുമാർ, ഭാര്യ മേനക തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തിരുന്നു. ഫിലിം ഫെഡറേഷൻ ഒഫ് ഇന്ത്യ പ്രസിഡന്റ് കൂടിയാണ് രവി കൊട്ടാരക്കര. ഓസ്ട്രേലിയയിൽ ഫുഡ് ക്വാളിറ്റി മാനേജരാണ് നിമിഷ.
പ്രമുഖ പ്രൊഡക്ഷൻ കമ്പനികളായ ഗണേശ് പിക്‌ചേഴ്‌സ്, കൊട്ടാരക്കര ഫിലിംസ് എന്നിവയുടെ ഉടമസ്ഥൻ കൂടിയാണ് രവി കൊട്ടാരക്കര. തെക്കേ ഇന്ത്യയിലെ തന്നെ ഏറ്റവും ആദ്യത്തെ സിനിമാ നിർമ്മാണ കമ്പനികളിലൊന്നാണ് കൊട്ടരക്കര ഫിലിംസ്. മലയാളം, തമിഴ്, കന്നഡ ഭാഷകളിലായി എഴുപതോളം ചിത്രങ്ങൾ രവി കൊട്ടാരക്കര നിർമ്മിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |