തൃപ്പൂണിത്തുറ: സ്ത്രീ സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന വിമൻസ് മെന്റൽ ഹെൽത്ത് കൺസോർഷ്യവും (ഡബ്ല്യു.എം.എച്ച്.സി) ചിത്രകലാ പ്രതിഭകളെ വാർത്തെടുത്ത് തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനായി എ.എം.ഒ ആർട് ഗാലറിയും ചേർന്ന് എറണാകുളം ജിംഖാന ക്ലബിൽ 'കൺമഷി' തത്‌സമയ മ്യൂറൽ ചിത്രരചന സംഘടിപ്പിച്ചു. ചിത്രപ്രദർശനം റിട്ട. ഡി.ജി.പി ഋഷിരാജ് സിംഗ്, ഡബ്ല്യു.എം.എച്ച്.സി ഫൗണ്ടർ റസീല സുധീർ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. സാജു നവോദയ, സുധീർ സുകുമാർ, ഫിറോസ്, ക്യുറേറ്റർ സി.ബി. കലേഷ‌്കുമാർ, രക്ഷാധികാരി പ്രകാശ് അയ്യർ എന്നിവർ സംസാരിച്ചു. ടി.ആർ. സിന്ധു, രേഖ ബാബുരാജ്, ബിന്ദു അശോക്, സുലോചന സന്തോഷ്, രശ്മി മിനീഷ്, രജിനി സോമൻ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |