സി.എസ്.ഐ.ആർ - എൻ.എ. എൽ മലയാളി ഓഫീസേഴ്സ് ആന്റ് സ്റ്റാഫ് യൂണിറ്റ് “കൈരളി കലാവാണിയുടെ” നേതൃത്വത്തിൽ ഓണാഘോഷ പരിപാടിയായ “നല്ലോണം”സംഘടിപ്പിച്ചു. രാവിലെ പത്തുമണിക്ക് “എസ് ആർ വള്ളൂരി”ആഡിറ്റോറിയത്തിൽ വച്ച് ഷോലെ, റീ- ഇഗ്നൈറ്റ് ആർട്ട് സ്കൂളിന്റെ നേതൃത്വത്തിലുള്ള ആർട്ട് എക്സിബിഷന്റെ ഉദ്ഘാടനം എൻ എ എൽ ഡയറക്ടർ ഡോ. അഭയ് പി പഷീൽക്കർ നിർവ്വഹിച്ചു.
പി ഗോപകുമാർ ഐ ആർ എസ്, അഡീഷണൽ കമ്മീഷണർ ഓഫ് കസ്റ്റംസ് ആൻഡ് ഇൻഡയറക്ട് ടാക്സസ്, മിനിസ്ട്രി ഓഫ് ഫിനാൻസ്, ഗവ. ഓഫ് ഇന്ത്യ, എസ് ജയകൃഷ്ണൻ, സി ഇ ഒ എച്ച് എ എൽ ബെംഗളൂരു കോംപ്ലക്സ്, ഡോ. അഭയ് പി പഷീൽക്കർ, ഡയറക്ടർ സി എസ് ഐ ആർ - എൻ എ എൽ, ഡോ. ശ്രീദേവി ജേഡ്, ഡയറക്ടർ സി എസ് ഐ ആർ 4 പി ഐ എന്നിവർ ചടങ്ങിൽ മുഖ്യാഥിതികളായിരുന്നു.
ശ്രീ ഗോപകുമാർ ഐ ആർ എസ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. കൈരളി കലാവാണിയുടെ ഓണപ്പതിപ്പായ “സ്മരണികയുടെ” പ്രകാശനം ശ്രീ ജയകൃഷ്ണൻ നിർവ്വഹിച്ചു.
ശ്രീ ഷിജോ ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു.
വിപിൻ ആൻഡ് ടീമിന്റെ (മ്യൂസിക് ക്ലബ്, കൊത്തന്നൂർ) ഗാനമേളയും, കേരളത്തിൽ നിന്നുള്ള അരുൺ ആൻഡ് ടീമിന്റെ ശിങ്കാരിമേളവുമുണ്ടായിരുന്നു.
എൻ. എ. എൽ ജീവനക്കാരുടേയും കുടുംബാംഗങ്ങളുടേയും വിവിധങ്ങളായ കലാപരിപാടികളും അരങ്ങേറി. കൈരളി കലാവാണി കുടുംബാംഗങ്ങളുടെ കായിക മത്സരങ്ങളും ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചതായി പ്രസിഡന്റ് ശ്രീ ഷിജോ ഫ്രാൻസിസ്, സെക്രട്ടറി ശ്രീ വിജീഷ് എന്നിവർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |