ഇന്ദ്രജിത്തിനെ കേന്ദ്രകഥാപാത്രമാക്കി നവാഗതമായ വരുൺ ജി. പണിക്കർ സംവിധാനം ചെയ്യുന്ന ഞാൻ കണ്ടതാ സാറെ എന്ന ചിത്രം 22ന് തിയേറ്ററിൽ. ഹ്യൂമർ ത്രില്ലർ ജോണറിൽ അവതരിപ്പിക്കുന്ന ചിത്രത്തിൽ അനൂപ് മേനോൻ, ബൈജു സന്തോഷ്, മെറീനാ മൈക്കിൾ, സുധീർ കരമന, അബ്ദുൾ സമദ്, സാബൂ മോൻ, അർജുൻ നന്ദകുമാർ, ബിനോജ് കുളത്തൂർ ദീപു കരുണാകരൻ, സുരേഷ് കൃഷ്ണ, അലൻസിയർ, ബിജു പപ്പൻ, ബാലാജി ശർമ്മ, സന്തോഷ് ദാമോദരൻ, അജിത് ധന്വന്തിരി, മല്ലികാ സുകുമാരൻ, പാർവ്വതി അരുൺ, അഞ്ജനാ അപ്പുക്കുട്ടൻ എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. ഹൈലൈൻ പിക്ചേർസിന്റെ ബാനറിൽ പ്രകാശ് ഹൈലൈനും അമീർ അബ്ദുൾ അസീസ്സും ചേർന്നാണ് നിർമ്മാണം. രചന: അരുൺ കരിമുട്ടം, സംഗീതം: മനു രമേശ്, ഛായാഗ്രഹണം: പ്രശാന്ത് കൃഷ്ണ, എഡിറ്റിംഗ്: എം.എസ്. അയ്യപ്പൻ നായർ, കലാസംവിധാനം: സാബുറാം, മേക്കപ്പ്: പ്രദീപ് വിതുര, പ്രൊഡക്ഷൻ കൺടോളർ: എസ്. മുരുകൻ, പി.ആർ.ഒ വാഴൂർ ജോസ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |