തിരുവനന്തപുരം : പോക്സോ കേസിൽ ഒളിവിലായിരുന്ന അദ്ധ്യാപകൻ അറസ്റ്റിൽ. ബിനോജ് കൃഷ്ണയാണ് അറസ്റ്റിലായത്. സ്കൂളിൽ നടത്തിയ കൗൺസിലിംഗിനിടെയാണ് അദ്ധ്യാപകനെതിരെ കുട്ടികൾ വെളിപ്പെടുത്തൽ നടത്തിയത്. രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകിയതോടെ അദ്ധ്യാപകൻ ഒളിവിൽ പോവുകയായിരുന്നു ബിനോജിനെതിരെ ആറ് പോക്സോ കേസുകളാണ് ചുമത്തിയിരിക്കുന്നത്.
ഒരാഴ്ചയായി ഒളിവിൽ കഴിയുകയായിരുന്നു ബിനോജ്. മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇയാൾ തിരുവനന്തപുരത്തെ ഒരു ലോഡ്ജിൽ ഉണ്ടെന്ന് പൊലീസ് കണ്ടെത്തി. പിടികൂടുമെന്ന് മനസിലായതോടെ അദ്ധ്യാപകൻ ആത്മഹത്യക്ക് ശ്രമിച്ചു. ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം അദ്ധ്യാപകനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |