തിരുവനന്തപുരം: 33ാമത് അഖിലേന്ത്യ ജി.വി. മാവലങ്കർ ഷൂട്ടിംഗ് മത്സരം വട്ടിയൂർക്കാവിലെ ദേശീയ ഗെയിംസ് ഷൂട്ടിംഗ് റേഞ്ചിൽ നടന്നു. നാഷണൽ റൈഫിൾ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ നടന്ന മത്സരത്തിൽ 1200ഷൂട്ടർമാരും രാജ്യത്തെ 17എൻ.സി.സി ഡയറക്ടറേറ്റുകളിലെ 62 എൻ.സി.സി കേഡറ്റുകളും പങ്കെടുത്തു. കേരള എൻ.സി.സിയിൽ നിന്ന് മാർ ഇവാനിയോസ് കോളേജിലെ കോർപ്പറൽ മാളവിക എ.എസ്,മുരുക്കാശേരി പി.വി.കോളേജിലെ സർജന്റ് ജെബിൻജോസഫ് സണ്ണി,ലക്കിഡി ജെ.സി.ഇ.ടി കോളേജിലെ സീനിയർ അണ്ടർ ഓഫീസർ നവനീത് ജി എന്നിവർ പങ്കെടുത്തു. രാജ്യത്തെ 17 എൻ.സി.സി ഡയറക്ടറേറ്റുകളിൽ നിന്നുള്ള എൻ.സി.സികേഡറ്റുകളുടെ ഷൂട്ടിംഗ് ടീമിനെ നയിച്ചത് തിരുവനന്തപുരം ഗ്രൂപ്പിന്റെ കീഴിലുള്ള രണ്ട് കേരള ബറ്റാലിൻ എൻ.സി.സിയിലെ കമാൻഡിംഗ് ഓഫീസർ കേണൽ ജയശങ്കർ ചൗധരിയാണ്. സ്വർണ മെഡൽ നേടിയ എൻ.സി.സി കേഡറ്റുകളെ ഒഫിഷ്യേറ്റിംഗ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ കേണൽ ആസാദ് പാങ്ങോട് മിലിട്ടറി സ്റ്റേഷനിൽ അഭിനന്ദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |