കോഴിക്കോട്: ഒരു വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാകുകയാണ്. അല്ല സഞ്ജു സാംസണ്‍ അത് വൈറലാക്കുകയാണ്. മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളെല്ലാം ഇന്‍വോള്‍വ്ഡ് ആണ് എന്നതാണ് വീഡിയോയുടെ പ്രത്യേകത. യുവ നടനും സംവിധായകനുമായ ബേസില്‍ ജോസഫ് അല്‍പ്പം ഒന്ന് ചമ്മിപ്പോയതാണ് സംഗതി. ഇതിന്റെ വീഡിയോ ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ തന്റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി ഷെയര്‍ ചെയ്തതോടെയാണ് സംഭവം വൈറലായത്. ടൊവിനോ തോമസ് വീഡിയോക്ക് കമന്റുമായി എത്തുകയും ചെയ്തിട്ടുണ്ട്.
സംഭവം ഇങ്ങനെ: സൂപ്പര്‍ ലീഗ് കേരള ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ കാലിക്കറ്റ് എഫ്.സി - ഫോഴ്‌സ കൊച്ചി കലാശപ്പോരിന് ശേഷം സമ്മാനദാന ചടങ്ങിനിടെ താരങ്ങള്‍ വിശിഷ്ട അതിഥികള്‍ക്ക് ഷേക്ക് ഹാന്‍ഡ് കൊടുക്കുന്നതാണ് സന്ദര്‍ഭം. ഈ സമയം കളിക്കാര്‍ വരിവരിയായി അതിഥികള്‍ക്ക് മുന്നിലൂടെ പാസ് ചെയ്യുന്നുണ്ട്. ഫോഴ്‌സ കൊച്ചി ടീമിന്റെ ഉടമകളില്‍ ഒരാളായ പൃഥ്വിരാജ് തന്റെ ടീമിലെ ഒരു കളിക്കാരന് ബ്രോ ഷേക്ക് ഹാന്‍ഡ് നല്‍കുന്നുണ്ട്.
ഈ സമയത്ത് തൊട്ടടുത്ത് നില്‍ക്കുന്ന ബേസില്‍ ജോസഫ് താരങ്ങള്‍ക്ക് കൈകൊടുക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും കളിക്കാര്‍ ബേസിലിനെ ശ്രദ്ധിക്കാതെ കടന്ന് പോകുകയാണ്. ഈ സമയത്തെ ബേസിലിന്റെ നോട്ടവും ചമ്മല്‍ നിറഞ്ഞ മുഖഭാവവും സൂം ചെയ്ത് കാണിക്കുന്ന വീഡിയോയാണ് സഞ്ജു ഷെയര്‍ ചെയ്തിരിക്കുന്നത്. എന്ത് വിധിയിത്...വല്ലാത്ത ചതിയിത്... എന്ന മലയാള ഗാനത്തിന്റെ ബിജിഎം വീഡിയോക്ക് പശ്ചാത്തലമായി നല്‍കിയിട്ടുണ്ട്.
വീഡിയോക്ക് താഴെ ചിരിക്കുന്ന ഇമോജി കമന്റായി ഇട്ടിരിക്കുകയാണ് ടൊവിനോ. നടിയും അവതാരകയുമായ പേളി മാണിയും കമന്റ് ഇട്ടിട്ടുണ്ട്. പരസ്പരം എയറില്‍ കയറ്റാന്‍ കിട്ടുന്ന ഒരു അവസരവും പാഴാക്കാത്തവരാണ് ടൊവിനോയും ബേസിലും എന്നതാണ് കമന്റിനെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നത്. സംഭവം നടക്കുമ്പോള്‍ നടന്‍ പൃഥ്വിരാജ് തൊട്ടടുത്ത് നില്‍ക്കുന്നുണ്ടെങ്കിലും അദ്ദേഹം ഇതൊന്നും അറിയുന്നില്ലെന്നതാണ് മറ്റൊരു കാര്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |