1. സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 104 ആയി. കവളപ്പാറയില്‍ നിന്ന് 1 മൃതദേഹം കൂടി കണ്ടെടുത്തു. ഇന്ന് കണ്ടെത്തുന്ന 7-ാമത്തെ മൃതദേഹമാണിത്. ഇതോടെ കവളപ്പാറയില്‍ മരിച്ചവരുടെ എണ്ണം 30 ആയി. പുത്തുമലയില്‍ മരിച്ചവരുടെ എണ്ണം പത്ത്. കവളപ്പാറയില്‍ മഴ മൂലം നിറുത്തിവച്ച തിരച്ചില്‍ പുനരാരംഭിച്ചു. കവളപ്പാറയില്‍ രക്ഷാ പ്രവര്‍ത്തനത്തിന് തിരിച്ചടി ആവുകയാണ് കനത്ത മഴ. ഏത് നിമിഷവും മണ്ണ് ഇടിഞ്ഞ് വീഴാവുന്ന അവസ്ഥയിലാണ് കവളപ്പാറ.
2. സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ കേന്ദ്രം. 20 സെന്റീ മീറ്ററില്‍ കൂടുതല്‍ മഴ പെയ്യുക കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള മറ്റു ജില്ലകളില്‍ 7 മുതല്‍ 20 സെന്റീ മീറ്റര്‍ വരെ മഴ പെയ്തേക്കും. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ഇപ്പോള്‍ ഛത്തീസ്ഗഡ് മേഖലയില്‍. അടുത്ത 24 മണിക്കൂറില്‍ ഈ ന്യൂനമര്‍ദ്ദം കൂടുതല്‍ ശക്തിപ്രാപിക്കും. അതിനാല്‍ വടക്കന്‍ ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത.
3. വടക്കന്‍ കേരളത്തില്‍ മഴ കനത്തതോടെ കണ്ണൂര്‍ ജില്ലയിലും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. കണ്ണൂരില്‍ നേരത്തെ ഓറഞ്ച് അലേര്‍ട്ടായിരുന്നു നല്‍കിയിരുന്നത്. എന്നാല്‍ രാത്രി മുതല്‍ ശക്തമായ മഴ പെയ്യുന്നത് കണക്കിലെടുത്താണ് റെഡ് അലേര്‍ട്ട് നല്‍കിയിരിക്കുന്നത്. കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നേരത്തെ തന്നെ റെഡ് അലേര്‍ട്ട് നല്‍കിയിരുന്നു. സംസ്ഥാനത്തെ 10 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുമാണ്.
4. കെവിന് കൊല കേസില്‍ വിധി പറയുന്നത് ഈ മാസം 22മാറ്റി കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി. നടപടി, ദുരഭിമാന കൊലയാണോ എന്നതില്‍ വ്യക്തത വരുത്തണം എന്ന നിരീക്ഷണത്തോടെ. പല കാര്യങ്ങളിലും ഇപ്പോഴും വൈരുദ്ധ്യം നിലനില്ക്കുന്നു എന്നും കോടതി. കെവിന്റേത് ദുരഭിമാന കൊല എന്ന് പ്രോസിക്യൂഷന് വാദിച്ചു. കെവിന്റെ ഭാര്യാ സഹോദരന് ഷാനു ചാക്കോ മുഖ്യസാക്ഷി ലിജോയോട് കെവില്‍ താഴ്ന്ന ജാതിയെന്ന് പറഞ്ഞിരുന്നു. കേസ്, അപൂര്‍വ്വങ്ങളില്‍ അപൂര്‍വം എന്നും കോടതിയില്‍ പ്രോസിക്യൂഷന്
5. എന്നാല്‍ കെവിന്റേത് ദുരഭിമാന കൊല അല്ലെന്ന് ആയിരുന്നു പ്രതിഭാഗ വാദം. വിവാഹം നടത്തി നല്‍കാം എന്ന് നീനുവിന്റ അച്ഛന് പറഞ്ഞിരുന്നു. ഇരു വിഭാഗവും ക്രിസ്ത്യാനികള്‍ ആയതിനാല്‍ ദുരഭിമാന കൊല ആവില്ലെന്നും പ്രതിഭാഗം. മൂന്ന് മാസം നീണ്ട വിചാരണ വേളയില്‍ പ്രോസിക്യൂഷന് ഹാജരാക്കിയത്, 240 പ്രമാണങ്ങളും 55 രേഖകളും ശാസ്ത്രീയ തെളിവുകളും. 113 സാക്ഷികളെ വിസ്തരിച്ചു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും മെഡിക്കല്‍ ബോര്‍ഡിന്റെ വിലയിരുത്തലും വിശദമായി പരിശോധിച്ചു. നരഹത്യ, തട്ടിയെടുത്ത് വിലപേശല്‍, ഗൂഢാലോചന, ഭവനഭേദനം തെളിവ് നശിപ്പിക്കല്‍ എന്നിങ്ങനെ 10 വകുപ്പുകളാണ് പ്രതികള്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്നത്. നീനുവിന്റെ സഹോദരനും പിതാവും ഉള്‍പ്പെടെ കേസില്‍ ആകെയുള്ളത് 14 പ്രതികള്‍
6. സ്വാതന്ത്ര്യദിന ആഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ ജമ്മു കാശ്മീരില്‍ സുരക്ഷ ശക്തം. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ നേട്ടുള്ള നിയന്ത്രണത്തിലാണ് സുരക്ഷ. മുന്‍കാല സംഘര്‍ഷങ്ങളുടെ ദൃശ്യങ്ങള്‍ ഉപയോഗിച്ച് ചിലര്‍ പ്രകോപനത്തിന് ശ്രമിക്കുകയാണെന്നും സ്ഥിതി നിയന്ത്രണ വിധേയമാണെന്നും ജമ്മുകശ്മീര്‍ എഡിജിപി മുനിര്‍ ഖാന് പറഞ്ഞു. വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ ഒരാഴ്ച്ചയ്ക്ക് ശേഷം പൂര്‍വ സ്ഥിതിയിലാകും
7. അതിനിടെ, ജമ്മുകശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മലിക്കും കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും തമ്മില്‍ രാഷ്ട്രീയ ഏറ്റുമുട്ടല്‍ തുടരുകയാണ്. നിബന്ധനങ്ങള്‍ മുന്നോട്ടു വച്ച് രാഷ്ട്രീയ താല്പര്യങ്ങളോടെ കശ്മീര്‍ സന്ദര്‍ശിക്കാം എന്നാണ് രാഹുല്‍ ഗാന്ധി അറിയിച്ചിട്ടുള്ളത്. അതിനാല്‍ രാഹുലിനുള്ള ക്ഷണം പിന്‍വലിക്കുന്നത് ആയും സത്യപാല്‍ മാലിക് വ്യക്തമാക്കി. എന്നാല്‍ ഉപാധികളില്ലാതെ വരാന്‍ തയ്യാറാണെന്ന് രാഹുല്‍ ഉടന്‍ തിരിച്ചടിച്ചു. നിബന്ധനകളില്ലാതെ കശ്മീരില്‍ എപ്പോഴെത്താമെന്ന് ഗവര്‍ണര്‍ വ്യക്തമാക്കണമെന്ന് രാഹുല്‍ ഗാന്ധി തുറന്നടിച്ചു.
8. ശ്രീനഗറിലെ ലാല്‍ ചൗക്കില്‍ അഭ്യന്തരമന്ത്രി അമിത് ഷാ ദേശീയ പതാക ഉയര്‍ത്തും എന്ന പ്രചാരണവും ഗവര്‍ണര്‍ തള്ളി. കാശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ യു.എന്‍ രക്ഷാ സമിതിയുടെ അടിയന്തര യോഗം വിളിക്കണം എന്ന് പാകിസ്ഥാന്. പ്രത്യേക പദവി എടുത്തു കളഞ്ഞതിനെ എതിര്‍ക്കുന്നത് നിക്ഷിപ്ത താത്പര്യക്കാര്‍ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കുറ്റപ്പെടുത്തി
9. നെടുങ്കണ്ടം കസ്റ്റഡി മരണം സി.ബി.ഐ അന്വേഷിക്കന്‍ മന്ത്രിസഭാ തീരുമാനം. സംശയം ദുരീകരിക്കാന്‍ സി.ബി.ഐ അന്വേഷിക്കട്ടെ എന്ന് മന്ത്രിസഭയില്‍ ധാരണ. രാജ്കുമാറിന്റെ മരണം സി.ബി.ഐ അന്വേഷിക്കണം എന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു. പ്രതിപക്ഷത്തിന്റെ ആവശ്യം കൂടി പരിഗണിച്ചാണ് മന്ത്രിസഭാ തീരുമാനം.
10. നെടുങ്കണ്ടം പൊലീസ് രജിസ്റ്റ്ര് ചെയ്ത 349/19 എന്ന കേസാണ് സി.ബി.ഐ അന്വേഷിക്കുക. കുറ്റാരോപിതരില്‍ പൊലീസും ഉള്‍പ്പെട്ടതാണ് സി.ബി.ഐയ്ക്ക് കേസ് വിടാന്‍ കാരണം. രാജ്കുമാറിനെ കസ്റ്റഡിയില്‍ എടുത്തതും അസ്വാഭാവിക മരണവും സി.ബി.ഐ അന്വേഷിക്കും.
11.അഭിനന്ദന് വര്ധമാന് വീര്‍ചക്ര ബഹുമതി. എയര്‍ ഫോഴ്സ് സ്ക്വാഡ്രല്‍ ലീഡര്‍ മിന്റി അഗര്‍വാളിന് യുദ്ധസേവാ മെഡല്‍. ബാലകോട്ട് വ്യോമാക്രമണത്തില്‍ നിര്‍ണായക പങ്ക് വഹിച്ചതിനാണ് ബഹുമതി. സ്വാതന്ത്ര ദിനഘോഷ ചടങ്ങില്‍ ബഹുമതി കൈമാറും.
12. ഇന്ത്യയുടെ രണ്ടാം ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍ രണ്ട് പേടകം ഭൂമിയുടെ ഭ്രമമപഥം വിട്ട് ചന്ദ്രനിലേക്ക് തിരിച്ചു. ഈ മാസം 20ന് പേടകം ചന്ദ്രന്റെ ഭ്രമണപഥത്തില്‍ പ്രവേശിക്കും. ഭൂമിയുടെ ഭ്രമണ പഥത്തില്‍ നിന്നുള്ള മാറ്റം വിജയകരം ആയെന്ന് ഐ.എസ.്ആര്‍.ഒ അറിയിച്ചു. അടുത്ത മാസം ഏഴിന് പേടകം ചന്ദ്രനില്‍ ഇറക്കാന്‍ ആകുമെന്ന് ഐ.എസ്.ആര്.ഒ. പുലര്‍ച്ചെ 3.30നാണ് ഇതിനായുള്ള നിര്‍ണായകമായ ഭ്രമണ പഥം ഉയര്‍ത്തല്‍ നടന്നത്.
|
|
|