SignIn
Kerala Kaumudi Online
Saturday, 07 December 2024 5.16 AM IST

കൊറിയർ സ്ഥാപനത്തിന്റെ ഫ്രാഞ്ചൈസി വാഗ്ദാനം ചെയ്ത് പണംതട്ടിയ മഹാരാഷ്ട്ര സ്വദേശി പിടിയിൽ

Increase Font Size Decrease Font Size Print Page

akash

കൊച്ചി: സ്വകാര്യ കൊറിയർ സ്ഥാപനത്തിന്റെ ഫ്രാഞ്ചൈസി നൽകാമെന്ന് പറഞ്ഞ് കബളിപ്പിച്ച് നിരവധിപ്പേരിൽനിന്ന് പണംതട്ടിയ സംഘത്തിലെ കണ്ണിയായ മഹാരാഷ്ട്ര സ്വദേശി ആകാശ് സത്യവാൻ ബോസ്ലെ (24) അറസ്റ്റിലായി.
കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ഫ്രാഞ്ചൈസി വാഗ്ദാനം ചെയ്താണ് സംഘം ലക്ഷങ്ങൾ തട്ടിയെടുത്തത്. കബളിപ്പിക്കപ്പെട്ടവരുടെ പരാതിയിൽ പാലാരിവട്ടം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വെണ്ണല തൈക്കാവ് ഭാഗത്തുനിന്ന് ഇയാളെ അറസ്റ്റുചെയ്തത്.

എറണാകുളം സൗത്ത് എ.സി.പി പി. രാജ്കുമാറിന്റെ നിർദ്ദേശപ്രകാരം രൂപീകരിച്ച പ്രത്യേകസംഘത്തിലെ ഇൻസ്പെക്ടർ എ. ഫിറോസ്, സബ്- ഇൻസ്പെക്ടർ ഹരിശങ്കർ എന്നിവരാണ് അറസ്റ്റുചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

TAGS: LOCAL NEWS, ERNAKULAM, ARREST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.