ഇടുക്കി: സീപ്ലെയിൻ മാട്ടുപ്പെട്ടി ഡാമിൽ ഇറങ്ങുന്നതിൽ ആശങ്ക രേഖപ്പെടുത്തി വനംവകുപ്പ് ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകി. ആനത്താരയുടെ ഭാഗമായ ഡാമിൽ വെള്ളം കുടിക്കാനും ഡാം മുറിച്ചുകടക്കാനും ആനകളെത്താറുമുണ്ട്. വിമാനമെത്തുമ്പോൾ ആനകൾ വിരണ്ടോടി ജനവാസമേഖലയിലിറിങ്ങാൻ സാദ്ധ്യതയുണ്ടെന്നും മുൻകരുതൽ സ്വീകരിക്കണമെന്നുമറിയിച്ചാണ് ജില്ലാ കളക്ടർ വി.വിഗ്നേശ്വരിക്ക് റിപ്പോർട്ട് നൽകിയത്.
വനംവകുപ്പ് ആനയ്ക്ക് വെള്ളം വായിലൊഴിച്ച്
കൊടുക്കട്ടേയെന്ന് എം.എം.മണി
വനംവകുപ്പുകാർ വെള്ളം കോരിക്കൊണ്ടുവന്ന് ആനയുടെ വായിൽ ഒഴിച്ച് കൊടുക്കട്ടേയെന്ന് എം.എം.മണി എം.എൽ.എ പറഞ്ഞു. സീപ്ലെയിൻ ഡാമിലിറങ്ങിയാൽ ആന വെള്ളംകുടിക്കാൻ വരില്ലെന്ന വനംവകുപ്പിന്റെ ആശങ്കയെക്കുറിച്ചുള്ള മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. അവർ അങ്ങനെ പലതും പറയും. സീപ്ലെയിൻ ഡാമിലിറങ്ങി. ഞങ്ങൾ സ്വീകരണത്തിന് ശേഷം തിരികെപ്പോയി. അതുകൊണ്ട് വന്യമൃഗങ്ങൾക്ക് എന്ത് ശല്യമാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. വന്യമൃഗങ്ങൾ നാട്ടിലിറങ്ങുന്ന കാര്യത്തിൽ പരമാവധി കാര്യങ്ങളെല്ലാം ചെയ്യുന്നുണ്ടെന്നും വന്യമൃഗങ്ങളെ കാട്ടിൽ നിന്നും ഓടിച്ചിട്ട് ഈ രാജ്യത്ത് ഇത്തരത്തിലുള്ള പ്രവർത്തികളെല്ലാം ചെയ്യാനാകുമോയെന്നും മന്ത്രി റോഷി അഗസ്റ്റിൻ ചോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |