കോട്ടയം : ജിമ്മിൽ പോകുന്നവരും കായികതാരങ്ങളും ഉത്തേജനത്തിന് ഉപയോഗിക്കുന്ന മരുന്നുമായി യുവാവ് പിടിയിൽ. അതിരമ്പുഴയിൽ വാടകയ്ക്ക് താമസിക്കുന്ന ആലപ്പുഴ രാമങ്കരി മഠത്തിൽ പറമ്പിൽ സന്തോഷിനെയാണ് (32) ഏറ്റുമാനൂർ എസ്.എച്ച്.ഒ എ.എസ്. അൻസിലിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം പൊലീസ് സന്തോഷിൽ നിന്ന് കഞ്ചാവ് പിടികൂടിയിരുന്നു. കൂടുതൽ പരിശോധനയിലാണ് ഇയാളുടെ കാറിന്റെ ഡിക്കിയിൽ നിന്ന് 250 കുപ്പി ഉത്തേജകമരുന്നുകൾ കണ്ടെടുത്തത്. തുടർന്ന് ഡ്രഗ്സ് കൺട്രോൾ വിഭാഗത്തെ അറിയിച്ചു. ഇൻസ്‌പെക്ടർമാരായ താര എസ്.പിള്ള, ജമീല ഹെലൻ ജേക്കബ്, ബബിത കെ.വാഴയിൽ എന്നിവരെത്തി പരിശോധന നടത്തി. ശസ്ത്രക്രിയയ്ക്കിടെ രോഗികൾക്ക് രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിന് നൽകുന്ന മരുന്നാണിത്. ഓൺലൈനായാണ് ഇയാൾ മരുന്ന് വാങ്ങുന്നത്. എസ്.ഐ എ.എസ് അഖിൽ ദേവ്, സിവിൽ പൊലീസ് ഓഫീസർ ധനേഷ്, അജിത്, സുനിൽ, വനിതാ എ.എസ്.ഐ ജിഷ എന്നിവരും റെയ്ഡിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |