കൊച്ചി: ഇന്ത്യയിലെ ട്രക്ക് ഓപ്പറേറ്റർമാരുടെ ഏറ്റവും വലിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ സിങ്ക ലോജിസ്റ്റിക്‌സ് സൊല്യൂഷൻസ് ലിമിറ്റഡിന്റെ (ബ്ലാക്ക്ബക്ക്) പ്രാരംഭ ഓഹരി വില്‍പന (ഐ.പി.ഒ) നാളെ തുടങ്ങും. 259-273 രൂപയാണ് ഇക്വിറ്റി ഓഹരി വില. ഒരു രൂപയാണ് മുഖവില. ചുരുങ്ങിയത് 54 ഓഹരികളും ഇതിന്റെ ഗുണിതങ്ങളുമായി വാങ്ങാം. നവംബർ 18ന് വില്‍പ്പന അവസാനിക്കും. പുതിയ ഓഹരികളുടെ വില്‍പ്പനയിലൂടെ 550 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
ട്രക്ക് ഓപ്പറേറ്റർമാരുടെ ബിസിനസ് കൈകാര്യം ചെയ്യുന്നതിനും, വരുമാനം വർദ്ധിപ്പിക്കുന്നതിനും ഡിജിറ്റലാകുന്നതിനും സഹായമാകുകയാണ് സിങ്ക ലോജിസ്റ്റിക്‌സ് സൊല്യൂഷൻസ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |