കൊച്ചി: മുത്തൂറ്റ് ഫിൻകോർപ്പ് ലിമിപ്പിന്റെ അറ്റാദായം ജൂലായ് മുതൽ സെപ്തംബർ വരെയുള്ള കാലളയവിൽ 28.46 ശതമാനം ഉയർന്ന് 59.68 കോടി രൂപയിലെത്തി. ഇക്കാലയളവിലെ വായ്പ വിതരണം 9.34 ശതമാനം ഉയർന്ന് 15,633.50 കോടി രൂപയായി. നടപ്പുസാമ്പത്തിക വർഷത്തിലെ കമ്പനിയുടെ സംയോജിത വരുമാനം മുൻ സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തെ അപേക്ഷിച്ച് 35.48 ശതമാനം വർദ്ധിച്ച് 2,113.78 കോടി രൂപയായി. മുത്തൂറ്റ് ഫിൻകോർപ്പ് കൈകാര്യം ചെയ്യുന്ന ആസ്തി 41,873.15 കോടി രൂപയിലെത്തി.
ഉപഭോക്താക്കളുടെ പ്രത്യേക ആവശ്യങ്ങൾ നിറവേറ്റുന്ന പദ്ധതികൾക്ക് പരമ്പരാഗത സാമ്പത്തിക സേവനങ്ങളുടെ അതിരുകൾ ഭേദിച്ച് സഹായം ഉറപ്പാക്കുമെന്ന് മുത്തൂറ്റ് ഫിൻകോർപ്പ് ലിമിറ്റഡ് ചെയർമാൻ തോമസ് ജോൺ മുത്തൂറ്റ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |