അടൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പത്ത് വർഷം തടവും 15000 പിഴയും ശിക്ഷ. പന്തളം തോന്നല്ലൂർ കടയ്ക്കാട് വാടകയ്ക്ക് താമസിച്ചിരുന്ന ഹബീബ് (42) നെയാണ് ശിക്ഷിച്ചത്. അടൂർ അതിവേഗ പ്രത്യേക കോടതി ജഡ്ജി ടി.മഞ്ജിത്താണ് ശിക്ഷ വിധിച്ചത്. പിഴ തുക അടയ്ക്കുന്ന പക്ഷം അതിജീവിതയ്ക്ക് നൽകാൻ ലീഗൽ സർവീസ് അതോറിറ്റിക്ക് നിർദേശം നൽകി. 2023 ജൂണിലാണ് കേസിനാസ്പദമായ സംഭവം. പന്തളം പൊലീസ് സബ് ഇൻസ്പെക്ടറായിരുന്ന ടി.കെ.വിനോദ് കുമാർ രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തിയ കേസിൽ അടൂർ ഡിവൈ.എസ്.പിയായിരുന്ന ആർ.ജയരാജാണ് അന്വേഷണം പൂർത്തിയാക്കി ചാർജ് ഷീറ്റ് സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.പി.സ്മിത ജോൺ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |