പത്തനംതിട്ട : സന്നിധാനം, പമ്പ, നിലയ്ക്കൽ, ശബരിമലയുമായി ബന്ധപ്പെട്ട മറ്റ് പരിസരപ്രദേശങ്ങൾ എന്നിവ ഉൾപ്പെടുത്തി പൊലീസ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും, കൂടുതൽ കാര്യക്ഷമമാക്കാനും, വേഗത്തിലുള്ള നടപടികൾ ഉദ്ദേശിച്ചുള്ള 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമിന്റെ പ്രവർത്തനം ആരംഭിച്ചു. ജില്ലാ പൊലീസ് മേധാവി വി.ജി. വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. അഡിഷണൽ എസ്.പി ആർ.ബിനു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി കെ.എ.വിദ്യാധരൻ, നർകോട്ടിക് സെൽ ഡിവൈ.എസ്.പി ജെ.ഉമേഷ് കുമാർ, ഡി.സി.ആർ.ബി ഡിവൈ.എസ്.പി റോബർട്ട് ജോണി, ഡി.പി.ഓ എ.എ.സുരേഷ് കുമാർ, പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ബി.എസ്.ശ്രീജിത്ത്, പൊലീസ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് വി.പ്രദീപ് തുടങ്ങിയവർ സംസാരിച്ചു. എസ്.ഐ.ശ്രീകുമാർ സ്വാഗതവും എ.എസ്.ഐ ശ്രീകുമാർ നന്ദിയും പറഞ്ഞു.
ഹെൽപ് ലൈൻ : 14432.
കൺട്രോൾ റൂം അലർട്ട് നമ്പർ : 9497931290.
കൺട്രോൾ റൂം ഇമെയിൽ sppta.pol@kerala.gov.in
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |