പെരിന്തൽമണ്ണ: 'ഇന്ത്യയുടെ ഒരുമയ്ക്കായ് നിറവാർന്ന ബാല്യങ്ങൾ' എന്ന മുദ്രാവാക്യം ഉയർത്തിയുള്ള ബാലസംഘത്തിന്റെ മെമ്പർഷിപ്പ് പ്രവർത്തനത്തിനു മങ്കട ഏരിയയിൽ തുടക്കമായി. ഏരിയയിൽ 250 യൂണിറ്റുകളിലായി പതിനയ്യായിരത്തോളം കുട്ടികളെ ബാലസംഘത്തിൽ അംഗങ്ങളാക്കാൻ തീരുമാനിച്ചു. ഏരിയാതല ഉദ്ഘാടനം അങ്ങാടിപ്പുറം വെസ്റ്റ് ലോക്കൽ കമ്മിറ്റിയിലെ ഒരാടംപാലം യൂണിറ്റിൽ നടന്നു.
അസാം സ്വദേശികളായ മാർസിയ, മുസ്താക്, നസ്രുൽ ഇസ്ലാം, ആഷിക് എന്നീ കൂട്ടുകാർക്ക് മെമ്പർഷിപ്പ് നൽകി ജില്ലാ ജോയിന്റ് സെക്രട്ടറി ഷഹനത്ത് മറിയം ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് എം. ആദിത്യ അദ്ധ്യക്ഷത വഹിച്ചു. പാർട്ടി ഏരിയാ കമ്മിറ്റി അംഗം പി. അബ്ദുസമദ്, ലോക്കൽ സെക്രട്ടറി എസ്. സുരേന്ദ്രൻ, ഏരിയ കോ ഓർഡിനേറ്റർ കെ. സലീം എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി പി. അജ്നദ് സ്വാഗതവും ഏരിയ കമ്മിറ്റി അംഗം പി. സൻഹ ഫാത്തിമ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |