ചെന്നൈ: ആരാധകരും മാദ്ധ്യമങ്ങളും ഉലകനായകൻ എന്ന് തന്നെ വിശേഷിപ്പിക്കരുതെന്ന അഭ്യർത്ഥനയുമായി കമലഹാസൻ. ഇന്നലെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലാണ്, ഇനിമുതൽ കമൽ എന്നോ കെ.എച്ച് എന്നോ വിളിച്ചാൽ മതിയെന്ന് അഭ്യർത്ഥന നടത്തിയത്. കലയേക്കാൾ വലുതല്ല കലാകാരൻ. സിനിമ എന്ന കലയെ കൂടുതൽ പഠിക്കാനും വളരാനും ആഗ്രഹിക്കുന്ന ഒരു വിദ്യാർത്ഥി മാത്രമാണ് ഞാൻ. ഉലകനായകൻ എന്നതുൾപ്പടെ വിശേഷണങ്ങൾ അതിനാൽ ചേരില്ല. നിങ്ങളുടെ സ്നേഹം മനസ്സിലാക്കുന്നു. ദയവായി അനുസരിക്കണമെന്നം കമൽ കുറിച്ചു. കഴിഞ്ഞയാഴ്ചയായിരുന്നു കമലിന്റെ എഴുപതാം പിറന്നാൾ. മാദ്ധ്യങ്ങളിലും ആഘോഷ ചടങ്ങുകളിലും ഉലകനായകൻ എന്ന വിശേഷണം നിറഞ്ഞിരുന്നു. പിന്നാലെയാണ് കമലിന്റെ അഭ്യർത്ഥന.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |