ന്യൂഡൽഹി: വിദേശകാര്യ മന്ത്രി ജയശങ്കറിന്റെയും ഓസ്‌ട്രേലിയൻ വിദേശകാര്യ മന്ത്രി പെന്നി വോങ്ങിന്റെയും പത്രസമ്മേളന സംപ്രേക്ഷണം തടഞ്ഞിട്ടില്ലെന്ന് കാനഡ. പരിപാടി ഓസ്ട്രേലിയ ടുഡെ വെബ്‌സൈറ്റ് സംപ്രേക്ഷണം ചെയ്‌തത് തടഞ്ഞെന്ന ഇന്ത്യയുടെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു കാനഡ. കാനഡയിൽ ഓസ്‌ട്രേലിയ ടുഡേ ഒരിക്കലും നിരോധിച്ചിട്ടില്ല. അതേസമയം ഫേസ്ബുക്കിന്റെയും ഇൻസ്റ്റാഗ്രാമിന്റെയും ഉടമസ്ഥരായ മെറ്റ അവരുടെ സൈറ്റുകളിൽ വാർത്താ ഉള്ളടക്കം പങ്കിടുന്നത് തടഞ്ഞു. 2023 മുതൽ കാനഡയിലെ സമൂഹമാദ്ധ്യമങ്ങളിൽ വരുന്ന വാർത്തകൾ മെറ്റ തടയുന്നുണ്ടെന്നും കാനഡ വിശദീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |