ന്യൂഡൽഹി: തിരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കാൻ മഹാരാഷ്‌ട്രയിലെ യവത്മാലിൽ എത്തിയ ശിവസേന നേതാവും മുൻമുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെയുടെ ബാഗ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പരിശോധിച്ചതിനെ ചൊല്ലി വിവാദം. ബി.ജെ.പി നേതാക്കളുടെയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ബാഗുകൾ ഇതുപോലെ പരിശോധിക്കുമോയെന്ന് ഉദ്ധവ് ഉദ്യോഗസ്ഥരോട് ചോദിക്കുന്ന വീഡിയോ വൈറലായി.
പാർട്ടി സ്ഥാനാർത്ഥി സഞ്ജയ് ദേർക്കർക്കുവേണ്ടി പ്രചാരണം നടത്താൻ യവത്മാലിലെ വാനിയിൽ ഹെലികോപ്റ്ററിൽ എത്തിയപ്പോഴാണ് സംഭവം. തന്റെ ബാഗ് പരിശോധിക്കുന്നതിൽ കുഴപ്പമില്ലെന്നും മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്‌നാവിസ്, അജിത് പവാർ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുടെ ബാഗുകൾ പരിശോധിച്ചിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. ഉണ്ടെങ്കിൽ അതിന്റെ വീഡിയോ കാണിക്കണമെന്നും അല്ലെങ്കിൽ ജനങ്ങൾ പരിശോധിക്കുമെന്നും ഉദ്ധവ് വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |