ന്യൂഡൽഹി: മദ്യം വാങ്ങാനെത്തുന്നവരുടെ പ്രായം പരിശോധിക്കണമെന്ന പൊതുതാത്പര്യ ഹർജിയിൽ കേന്ദ്രസർക്കാരിനും സംസ്ഥാനങ്ങൾക്കും നോട്ടീസ് അയയ്ക്കാൻ ഉത്തരവിട്ട് സുപ്രീംകോടതി. പ്രായപൂർത്തിയാകാത്തവർ മദ്യം വാങ്ങുന്നത് തടയാനാണ് ഡൽഹിയിലെ സന്നദ്ധസംഘടനയായ കമ്മ്യൂണിറ്റി എഗെയ്ൻസ്റ്റ് ഡ്രങ്കൻ ഡ്രൈവിംഗ് കോടതിയെ സമീപിച്ചത്. മദ്യപിക്കാനുള്ള പ്രായപരിധി രാജ്യമൊട്ടാകെ ഏകീകരിക്കണമെന്നും ആവശ്യപ്പെട്ടു. പല സംസ്ഥാനങ്ങളിലും പ്രായപരിധി 18 ആണ്. കേരളത്തിൽ 23ഉം, ഡൽഹിയിലും മഹാരാഷ്ട്രയിലും 25ഉം ആണ് പ്രായപരിധി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |