കൊച്ചി: സംസ്ഥാന സ്കൂൾ കായികമേള വേദിയിൽ എഴുപതാം പിറന്നാൾ മധുരത്തിന്റെ നിറവിലായിരുന്നു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. 10ന് മന്ത്രിയുടെ ജന്മദിനമായിരുന്നെന്ന് മാദ്ധ്യമങ്ങളിലൂടെ അറിഞ്ഞ് മഹാരാജാസ് ഗ്രൗണ്ടിലെ മത്സരവേദിയിലെത്തിയ കുട്ടികളും ടീച്ചർമാരും രക്ഷിതാക്കളും പിറന്നാൾ മംഗളങ്ങൾ നേർന്നു. പത്താം തീയതി വൈകിട്ട് കായികമേളയുടെ ടെക്നിക്കൽ ടീമിനെ ആദരിക്കുന്ന ചടങ്ങിനിടെ പി.വി. ശ്രീനിജിൻ എം.എൽ.എയാണ് മന്ത്രിയുടെ പിറന്നാൾ വെളിപ്പെടുത്തിയത്. കേക്ക് മുറിച്ച് അപ്പോൾ തന്നെ ആഘോഷവും നടത്തി. പിറന്നാൾ ദിനത്തിൽ മറ്റു ചടങ്ങുകളൊന്നും ഉണ്ടായിരുന്നില്ല. ഇന്നലെ വൈകിട്ട് ആറരയോടെ അദ്ദേഹം തിരുവനന്തപുരത്തേക്ക് മടങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |