ഹവാന: ക്യൂബയുടെ കിഴക്കൻ തീരത്ത് റിക്ടർ സ്കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം. ആളപായമില്ല. കെട്ടിടങ്ങൾക്ക് കേടുപാടുണ്ട്. പ്രാദേശിക സമയം ഞായറാഴ്ച രാവിലെ 11.49ന് ഗ്രാൻമ പ്രവിശ്യയിലെ ബർട്ടലോമെ മാസോയ്ക്ക് 39 കിലോമീറ്റർ അകലെ തെക്കായിരുന്നു ഭൂചലനം. പിന്നാലെ 5.9 തീവ്രതയിലെ തുടർചലനവും പലയിടത്തും മണ്ണിടിച്ചിലുമുണ്ടായി. വൈദ്യുതി ലൈനുകൾ തകർന്നതോടെ ലക്ഷക്കണക്കിന് ആളുകൾ ഇരുട്ടിലായി. കഴിഞ്ഞ മാസമുണ്ടായ ഓസ്കാർ ചുഴലിക്കാറ്റിന്റെയും ദീർഘനാളായി തുടരുന്ന വൈദ്യുതി പ്രതിസന്ധിയുടെയും ദുരിതങ്ങളിൽ നിന്ന് ക്യൂബൻ ജനത ഇനിയും കരകയറിയിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |