ബാകു: ഐക്യരാഷ്‌ട്ര സംഘടനയുടെ (യു.എൻ) കാലാവസ്ഥാ ഉച്ചകോടിയായ 'കോപ് 29"ന് ഇന്നലെ അസർബൈജാനിലെ ബാകുവിൽ തുടക്കമായി. 22 വരെയാണ് ഉച്ചകോടി. ബ്രിട്ടീഷ് പ്രധാനമന്ത്രി കിയർ സ്റ്റാമർ, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി, തുർക്കി പ്രസിഡന്റ് റെസെപ് തയ്യിപ് എർദോഗൻ തുടങ്ങിയ ലോകനേതാക്കളും വിവിധ പരിസ്ഥിതി, രാഷ്ട്രീയ പ്രതിനിധികളും പങ്കെടുക്കും.
അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂട പ്രതിനിധികൾ ഉച്ചകോടിയിൽ ആദ്യമായി പങ്കെടുക്കും. കേന്ദ്ര പരിസ്ഥിതി സഹമന്ത്രി കീർത്തി വർദ്ധൻ സിംഗ് ആണ് ഇന്ത്യൻ സംഘത്തെ നയിക്കുക. സുസ്ഥിര വികസനം, ഊർജ്ജ സുരക്ഷ, കാലാവസ്ഥാ വ്യതിയാനം നേരിടൽ തുടങ്ങിയ വിഷയങ്ങളിൽ ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |