ടെൽ അവീവ്: ഇസ്രയേൽ ആക്രമണം രൂക്ഷമായ തെക്കൻ ലെബനനിൽ ഒരു സെമിത്തേരിക്ക് അടിയിൽ ഒരു കിലോമീറ്ററോളം നീളമുള്ള ഹിസ്ബുള്ള തുരങ്കം കണ്ടെത്തി. റോക്കറ്റ്, ഗ്രനേഡ് ലോഞ്ചറുകൾ, തോക്കുകൾ, ബുള്ളറ്റുകൾ തുടങ്ങി ഹിസ്ബുള്ളയുടെ വൻ ആയുധ ശേഖരവും ഇവിടെ കണ്ടെത്തി.
തുരങ്കത്തിന്റെ ദൃശ്യങ്ങൾ ഇസ്രയേൽ സൈന്യം പുറത്തുവിട്ടു. ആയുധങ്ങൾ പിടിച്ചെടുത്ത ശേഷം കോൺക്രീറ്റ് കൊണ്ട് തുരങ്കം അടച്ചു.
സെപ്തംബറിൽ ലെബനനിൽ ആക്രമണം തുടങ്ങിയത് മുതൽ ഹിസ്ബുള്ളയുടെ നിരവധി ഭൂഗർഭ തുരങ്കങ്ങളാണ് ഇസ്രയേൽ സൈന്യം തകർത്തത്. ഇസ്രയേലിലേക്ക് നീളുന്ന 25 മീറ്റർ നീളമുള്ള തുരങ്കവും ഇതിൽപ്പെടുന്നു. സെപ്തംബർ അവസാനം മുതൽ 1,350ലേറെ പേരാണ് ഇസ്രയേൽ ആക്രമണങ്ങൾക്കിടെ ലെബനനിൽ കൊല്ലപ്പെട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |